തോ​ട്ടു​മു​ക്ക​ത്ത് അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ്പ​ന വ്യാ​പ​ക​മാ​കു​ന്ന​താ​യി പ​രാ​തി
Friday, June 14, 2019 12:32 AM IST
മു​ക്കം: കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ തോ​ട്ടു​മു​ക്ക​ത്ത് അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ്പ​ന​യും സാ​മൂ​ഹി​ക വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വ്യാ​പ​ക​മാ​കു​ന്ന​താ​യി പ​രാ​തി. 35 ഓ​ളം ആ​ളു​ക​ൾ അ​ന​ധി​കൃ​ത മ​ദ്യ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​താ​യി നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

ബീ​വ​റേ​ജു​ക​ളി​ൽ നി​ന്നും മ​ദ്യം വാ​ങ്ങി ഇ​ര​ട്ടി വി​ല​ക്കാ​ണ് ഇ​വ​ർ ആ​വ​ശ്യ​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന​ത്. ആ​വ​ശ്യ​മ​നു​സ​രി​ച്ചു വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ന്ന ഹോം ​ഡെ​ലി​വ​റി വി​ൽ​പ​ന​ക്കാ​രും പ്ര​ദേ​ശ​ത്തു​ണ്ട്. മ​ദ്യം കു​ടി​ക്കാ​ൻ സ്ഥ​ല​മി​ല്ലാ​ത്ത​വ​ർ​ക്ക് അ​തും ഒ​രു​ക്കി​ക്കൊ​ടു​ക്കു​ന്നു​ണ്ട്. ഉ​പ​യോ​ഗ്യ ശൂ​ന്യ​മാ​യ കെട്ടിട ത്തിലാ​ണ് സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​ത്. മ​ദ്യം ല​ഭി​ക്കാ​ൻ സൗ​ക​ര്യം കൂ​ടി​യ​തോ​ടെ പ്ര​ദേ​ശ​ത്തെ സാ​മൂ​ഹി​ക വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വ​ലി​യ​തോ​തി​ൽ വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ആ​ഴ്ച നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ കു​ടി​വെ​ളത്തിനുപയോഗിക്കുന്ന ചെ​റു​പു​ഴ​യി​ലെ ത​ട​യ​ണ സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ത​ക​ർ​ത്തി​രു​ന്നു. കൂ​ടാ​തെ പ​രി​സ്ഥി​തി ദി​ന​ത്തി​ൽ ന​വ​ധാ​ര ക്ല​ബ്‌ തോ​ട്ടു​മു​ക്കം അ​ങ്ങാ​ടി​യി​ൽ നട്ട മ​ര തൈ ​സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ചു. വീ​ണ്ടും മ​ര​ത്തൈ ന​ട്ടെ​ങ്കി​ലും അ​തും ന​ശി​പ്പി​ച്ചു. ദേ​വ​സ്വം​കാ​ട് പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ൽ നി​ന്നും കോ​ഴി​ക​ളെ മോ​ഷ്ടി​ക്കു​ന്ന​ത് പ​തി​വാ​യ​താ​യും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഇ​തി​നെ​തി​രേ മു​ക്കം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യ​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. തോ​ട്ടു​മു​ക്ക​ത്ത് പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ്‌ സ്ഥാ​പി​ക്ക​ണ​മെ​ന്നും എ​ക്സൈ​സ്, പോ​ലീ​സ് പെ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.