മ​രം വീ​ണ് വീ​ട് ത​ക​ർ​ന്നു
Friday, June 14, 2019 12:32 AM IST
മു​ക്കം: ചേ​ന്നമം​ഗ​ല്ലൂ​ർ പു​ൽ​പ്പ​റ​മ്പി​ൽ മ​രം വീ​ണ് വീ​ട് ത​ക​ർ​ന്നു. ഒ​ഴ​ലോ​ട്ട് പാ​ത്തു​മ്മ​യു​ടെ വീ​ടാ​ണ് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന​ത്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ടു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ൽ മ​രം ക​ട​പു​ഴ​കി വീ​ഴു​ക​യാ​യി​രു​ന്നു.

സം​ഭ​വ സ​മ​യം വീ​ടി​ന​ക​ത്ത് ആ​ളി​ല്ലാ​ത്ത​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. മു​ക്കം അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി​യാ​ണ് മ​രം മു​റി​ച്ചു​മാ​റ്റി​യ​ത്. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി.​കു​ഞ്ഞ​ൻ, ബെ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ഹ​രീ​ദ​മോ​യി​ൻ​കു​ട്ടി, ഒ. ​സു​ബീ​ഷ് എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.