ചെ​ങ്ങോ​ടു​മ​ല ഖ​ന​നം: ഏ​ക​ജാ​ല​ക ബോ​ർ​ഡ് യോ​ഗം ഇ​ന്ന്
Friday, June 14, 2019 12:32 AM IST
പേ​രാ​മ്പ്ര: ചെ​ങ്ങോ​ടു​മ​ല ക​രി​ങ്ക​ൽ ഖ​ന​ന​ത്തി​ന് ഡി​ആ​ൻ​ഡ്ഒ ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ജി​ല്ലാ ഏ​ക​ജാ​ല​ക ബോ​ർ​ഡി​ന്‍റെ ഹി​യ​റിം​ഗ് വെ​ള്ളി​യാ​ഴ്ച്ച ന​ട​ക്കാ​നി​രി​ക്കെ ജി​ല്ലാ ക​ള​ക്ട​റി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച് നാ​ട്ടു​കാ​ർ. ര​ണ്ട് ത​വ​ണ മാ​റ്റിവ​ച്ച യോ​ഗ​മാ​ണ് ഇ​ന്ന് ചേ​രു​ന്ന​ത്. ആ​ദ്യം 12 ന് ​ന​ട​ക്കു​മെ​ന്നും പി​ന്നീ​ട് 13ന് ​ന​ട​ക്കു​മെ​ന്നും പ​റ​ഞ്ഞ​യോ​ഗ​മാ​ണ് വെ​ള്ളി​യാ​ഴ്ച്ച ന​ട​ക്കു​ന്ന​ത്. ലൈ​സ​ൻ​സ് ന​ൽ​ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ക്ഷ​ൻ കൗ​ൺ​സി​ലും സി​പി​എ​മ്മും കോ​ട്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തോ​ഫീ​സ് ഒ​രാ​ഴ്ച്ച ഉ​പ​രോ​ധി​ച്ചി​രു​ന്നു.

സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ എം​എ​ൽ​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ തി​ര​ക്കു​പി​ടി​ച്ച് ക്വാ​റി​ക്ക് അ​നു​മ​തി ന​ൽ​കി​ല്ലെ​ന്ന് ക​ള​ക്ട​ർ ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു. മെ​യ് 17ന് ​ന​ട​ന്ന ഏ​ക​ജാ​ല​ക ഹി​യ​റിം​ഗി​ൽ ജി​ല്ലാ ക​ളക്ട​റും വി​ദ​ഗ്‌​ധ സം​ഘ​വും ചെ​ങ്ങോ​ടു​മ​ല സ​ന്ദ​ർ​ശി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജൂ​ൺ ര​ണ്ടി​ന് ക​ള​ക്ട​റും 10ന് ​വി​ദ​ഗ്ധ സം​ഘ​വും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. ക​ള​ക്ട​ർ മ​ല​യി​ലെ ജ​ല​സ്രോ​ത​സു​ക​ളും ജൈ​വ വൈ​വി​ധ്യ​വും ഉ​രു​ൾ​പൊ​ട്ട​ൽ ന​ട​ന്ന സ്ഥ​ല​വും ക​ണ്ടാ​ണ് മ​ട​ങ്ങി​യ​ത്. എ​ന്നാ​ൽ വി​ദ​ഗ്ധ സം​ഘം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​നേ​യോ സ​മ​ര​സ​മി​തി​യേ​യോ വി​വ​ര​മ​റി​യി​ക്കാ​തെ സ​ന്ദ​ർ​ശ​നം ന​ട​ത്തി.തീ​രു​മാ​ന​മെ​ടു​ക്കു​മ്പോ​ൾ കേ​ര​ളാ ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്തി​നു വേ​ണ്ടി വി​ദ​ഗ്‌​ധ​ർ ന​ട​ത്തി​യ പ​ഠ​ന റി​പ്പോ​ർ​ട്ട് കൂ​ടി ക​ള​ക്ട​ർ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​ണ് സ​മ​ര​സ​മി​തി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.