നൊ​ച്ചാ​ട് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ റാ​ഗിം​ഗ്; എ​സ്എ​ഫ്‌​ഐ മാ​ര്‍​ച്ച് ന​ട​ത്തി
Friday, June 14, 2019 12:32 AM IST
പേ​രാ​മ്പ്ര : നൊ​ച്ചാ​ട് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍ഥിയെ റാ​ഗ് ചെ​യ്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ സ്‌​കൂ​ളി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി. നൊ​ച്ചാ​ട് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ പ്ല​സ് വ​ണ്‍ വി​ദ്യാ​ഥി പേ​രാ​മ്പ്ര​യി​ലെ കൂ​നേ​രി കു​ന്നു​മ്മ​ല്‍ കു​ട്ട്യാ​ലി​യു​ടെ മ​ക​ന്‍ ഹാ​ഫി​സ് അ​ലി​യാ​ണ് റാ​ഗി​ംഗി​നി​ര​യാ​യ​ത്.

മ​ര്‍​ദ്ദ​ന​ത്തി​ല്‍ ക​ര്‍​ണ​പ​ടം പൊ​ട്ടി കേ​ള്‍​വി ശ​ക്തി​ക്ക് ത​ക​രാ​ര്‍ സം​ഭ​വി​ച്ച ഹാ​ഫി​സ് അ​ലി ചി​കി​ത്സ​യി​ലാ​ണ്. നൂ​റ് ക​ണ​ക്കി​ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ മാ​ര്‍​ച്ചി​ല്‍ പ​ങ്കെ​ടു​ത്തു. റാ​ഗിം​ഗി​ന് പി​ന്നി​ല്‍ എം​എ​സ്എ​ഫ് പ്ര​വ​ര്‍​ത്ത​ക​രാ​ണെ​ന്ന് എ​സ്എ​ഫ്‌​ഐ ആ​രോ​പി​ച്ചു. എ​സ്എ​ഫ്‌​ഐ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ര്‍. സി​ദ്ധാ​ര്‍​ത്ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ശ്വ​ന്ത് ച​ന്ദ്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​ഐ എം ​നൊ​ച്ചാ​ട് ലോ​ക്ക​ല്‍ ക​മ്മ​റ്റി അം​ഗം എ​ട​വ​ന സു​രേ​ന്ദ്ര​ന്‍, ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍ ഏ​രി​യാ സെ​ക്ര​ട്ട​റി സു​ബൈ​ദ ചെ​റു​വ​റ്റ, എ​സ്എ​ഫ്‌​ഐ ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ.​വി. അ​നു​രാ​ഗ്, എ​സ്എ​ഫ്‌​ഐ ഏ​രി​യാ സെ​ക്ര​ട്ട​റി കി​ര​ണ്‍, എ​സ്.​ബി. അ​ര്‍​ജു​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.