ക​നാ​ലി​ൽ വി​ഷം ക​ല​ക്കി​യ കേ​സ്: ‌ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി
Friday, June 14, 2019 12:32 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: കു​റ്റ്യാ​ടി ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ക​നാ​ലി​ൽ വി​ഷം ക​ല​ക്കി​യ​വ​രെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പെ​രു​വ​ണ്ണാ​മൂ​ഴി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ജ​ല​സേ​ച​നം, വാ​ട്ട​ർ അ​ഥോ​റി​ട്ടി എ​ന്നീ വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​പ്പം പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം ക​നാ​ൽ പ​രി​ശോ​ധി​ച്ചു. മീ​ൻ വ​ൻ തോ​തി​ൽ ച​ത്തു ചീ​ഞ്ഞ​തി​ന്‍റെ ദു​ർ​ഗ​ന്ധം ക​നാ​ലി​ൽ നി​ന്നു ഇ​പ്പോ​ഴും ഉ​യ​രു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം പ്ര​ധാ​ന ക​നാ​ലി​ലെ ജ​ല​മൊ​ഴു​ക്ക് അ​ട​ച്ച​പ്പോ​ഴാ​ണു സാ​മൂ​ഹ്യ വി​രു​ദ്ധ​ർ വി​ഷ​പ്ര​യോ​ഗ​വു​മാ​യി മീ​ൻ പി​ടി​ക്കാ​ൻ ക​നാ​ലി​ലെ​ത്തി​യ​ത്.