കോ​ട​ഞ്ചേ​രി​യി​ൽ കാ​റ്റി​ൽ വ്യാ​പ​ക നാ​ശ ന​ഷ്ടം
Friday, June 14, 2019 12:33 AM IST
കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി മേ​ഖ​ല​യി​ൽ ബു​ധ​നാ​ഴ്ച വൈ​കി​ട്ട് വീ​ശി​യ​ടി​ച്ച കാ​റ്റി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം. കോ​ട​ഞ്ചേ​രി ഉ​ദ​യ​ന​ഗ​ർ കു​ന്നു​മ്മേ​ൽ ജോ​സ​ഫ്, പാ​റേ​ക്കാ​ട്ടി​ൽ ഫ്രാ​ൻ​സി​സ്, ചെ​മ്പു​ക​ട​വ് ത​ത്ത​മു​ക്കി​ൽ പൊ​ന്ന​മ്മ തോ​മ​സ്, പ​ടി​യ​റ ജോ​ണി, കു​ന്നു​മ്മ​ൽ യൂ​സ​ഫ്, വേ​ന​പ്പാ​റ പെ​രി​ല്ലി പ​ടി​ഞ്ഞാ​റേ​ക്കു​ടി​യി​ൽ പി.​പി. ജോ​ർ​ജ് എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്ക് നാ​ശ​ന​ഷ്ട​മു​ണ്ടാ​യി.

പാ​റ​മ​ല പു​ള്ളി​ക്കാ​ട്ടി​ൽ സ​നിമോ​ൻ തോ​മ​സി​ന്‍റെ റ​ബ​ർ മെഷീന്‍റെ മു​ക​ളി​ൽ മ​രം വീ​ണു. നെ​ല്ലി​പ്പൊ​യി​ൽ കു​ര​ങ്ങ​ൻ​പാ​റ തേ​ക്കി​ല​ക്കാ​ട്ടി​ൽ ജോ​സി​ന്‍റെ 600 വാ​ഴ​ക​ൾ കാ​റ്റി​ൽ ന​ശി​ച്ചു. കോ​ട​ഞ്ചേ​രി​യി​ൽ വീ​ശി​യ​ടി​ച്ച ചു​ഴ​ലി​ക്കാ​റ്റി​ൽ 30 വൈ​ദ്യു​ത പോ​സ്റ്റു​ക​ളും ത​ക​ർ​ന്നു. വൈ​ദ്യു​തി ബ​ന്ധം പൂ​ർ​ണ​മാ​യും ഇ​തു​വ​രെ​യും പു​ന​സ്ഥാ​പി​ച്ചി​ല്ല. ര​ണ്ടു ദി​വ​സ​ങ്ങ​ൾ കൂ​ടി ക​ഴി​ഞ്ഞാ​ലേ പൂ​ർ​ണ​മാ​യും വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​ൻ സാ​ധി​ക്കു​വെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.