പേ​രാ​മ്പ്ര മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ യോ​ഗ​ത്തി​ൽ കൈ​യാങ്ക​ളി
Friday, June 14, 2019 12:33 AM IST
പേ​രാ​മ്പ്ര: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പേ​രാ​മ്പ്ര യൂ​ണി​റ്റ് മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ലെ വോ​ട്ടെ​ടു​പ്പി​ൽ വാ​ക്കേ​റ്റ​വും കൈ​യാങ്ക​ളി​യും.
ക​ള്ള​വോ​ട്ട് ആ​രോ​പി​ച്ച് ഒ​രു വി​ഭാ​ഗം വോ​ട്ടിം​ഗ് ത​ട​സ​പ്പെ​ടു​ത്തുക​യാ​യി​രു​ന്നു. പി​ന്നീ​ട് പേ​രാ​മ്പ്ര എ​സ്ഐയു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി സം​ഘ​ർ​ഷാ​വ​സ്ഥ ഒ​ഴി​വാ​ക്കി. പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ബാ​ബു കൈ​ലാ​സ്, പി.​കെ. രാ​ജീ​വ​ൻ, കെ.​പി. അ​ബ്ദു​ല്ല കോ​യ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മൂ​ന്ന് പാ​ന​ലാ​ണ് മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​ത്.

ഇ​തി​ൽ സു​രേ​ഷ് ബാ​ബു കൈ​ലാ​സി​ന്‍റെ പാ​ന​ൽ വി​ജ​യി​ച്ചു. ജ​ന​റ​ൽ ബോ​ഡി വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​വി. ബാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​രേ​ഷ് ബാ​ബു കൈ​ലാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ല​ങ്കാ​ർ ഭാ​സ്കര​ൻ, ഷം​സു​ദീ​ൻ ക​മ്മ​ന, ജോ​ബി വാ​രി​യം​പ്ലാ​ക്ക​ൽ, സൗ​മി​നി മോ​ഹ​ൻ​ദാ​സ്, വി.​എം. കു​ഞ്ഞ​ബ്ദു​ല്ല, വി​ജ​യ ല​ക്ഷ്മി ന​മ്പ്യാ​ർ, സി.​എം. അ​ഹ​മ്മ​ദ് കോ​യ, ഒ.​പി. മു​ഹ​മ്മ​ദ്, സ​ലിം മ​ണ​വ​യ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: സു​രേ​ഷ് ബാ​ബു കൈ​ലാ​സ് (പ്ര​സി​ഡ​ന്‍റ്) ഒ.​പി. മു​ഹ​മ്മ​ദ് (ജ​ന: സെ​ക്ര​ട്ട​റി) സ​ലിം മ​ണ​വ​യ​ൽ (ട്ര​ഷ​ർ)