പ​ഠ​ന വൈ​ക​ല്യ​മു​ള്ള വിദ്യാർഥിക്ക് ഏ​ഴാം ക്ലാ​സി​ലേ​ക്ക് പ്ര​വേ​ശ​ന പ​രീ​ക്ഷ; റി​പ്പോ​ർ​ട്ട് ഉ​ട​ൻ
Friday, June 14, 2019 12:33 AM IST
മു​ക്കം: പ​ഠ​ന വൈ​ക​ല്യ​മു​ള്ള കു​ട്ടി​ക്ക് ഏ​ഴാം ക്ലാ​സി​ലേ​ക്ക് പ്രവേശന പ​രീ​ക്ഷ ന​ട​ത്തു​ക​യും പ്ര​വേ​ശ​നം നി​ഷേ​ധി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ മു​ക്കം എ​ഇ​ഒ ജി.​കെ. ഷീ​ല അ​ന്വേ​ഷ​ണം ന​ട​ത്തി ഉ​ട​ൻ റി​പ്പോ​ർ​ട്ട് കോ​ഴി​ക്കോ​ട് ഡി​ഡി​ഇ​ക്ക് ന​ൽ​കു​മെ​ന്ന് എ​ഇ​ഒ അ​റി​യി​ച്ചു.

സൗ​ത്ത് കൊ​ടി​യ​ത്തൂ​ർ എ​യു​പി സ്കൂ​ളി​ൽ എ​ഇ​ഒ നേ​രി​ട്ടെ​ത്തി​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ബു​ധ​നാ​ഴ്ച​യാ​ണ് കൂ​ളി​മാ​ട് പി​എ​ച്ച്ഇ​ഡി സ്വ​ദേ​ശി​യാ​യ കെ​എ​സ്ഇ​ബി സ​ബ് എ​ൻ​ജി​നി​യ​ർ രാ​ജ​ൻ മ​ക​നെ ഏ​ഴാം ക്ലാ​സി​ൽ ചേ​ർ​ക്കാൻ സ്കൂ​ളി​ലെ​ത്തി​യ​ത്.

കു​ടും​ബം കൂ​ളി​മാ​ട് ഭാ​ഗ​ത്തേ​ക്ക് താ​മ​സം മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​മ്പ​സി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​യു​മാ​യി സ്കൂ​ളി​ലെ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച സ്കൂ​ളി​ലെ​ത്തിയ​പ്പോ​ൾ മ​റ്റൊ​രു അ​ധ്യാ​പ​ക​നെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു എ​ന്ന് രാ​ജ​ൻ പ​റ​ഞ്ഞു. ഇ​ദ്ദേ​ഹം വ​ള​രെ മോ​ശ​മാ​യാ​ണ് പെ​രു​മാ​റി​യ​തെ​ന്ന് കാ​ണി​ച്ച് രാ​ജ​ൻ വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി.
പ​ഠ​ന വൈ​ക​ല്യ​മു​ള്ള കു​ട്ടി​ക്ക് പ്ര​വേ​ശ​നം വേ​ണ​മെ​ന്ന് നി​ർ​ബ​ന്ധം പി​ടി​ച്ച​പ്പോ​ൾ പ​ഠ​ന നി​ല​വാ​ര​മ​ള​ക്കാ​ൻ ആ​ദ്യം ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ച്ചും പി​ന്നീ​ട് എ​ഴു​ത്തു​പ​രീ​ക്ഷ​യും ന​ട​ത്തി.

പ​രീ​ക്ഷ​യ്ക്ക് ശേ​ഷം ഉ​ത്ത​ര​ക്ക​ട​ലാ​സ് നോ​ക്കാ​ൻ പോ​ലും ത​യ്യാ​റാ​വാ​തെ ചു​വ​ന്ന മ​ഷി കൊ​ണ്ട് വെ​ട്ടി​യ​താ​യും രാ​ജ​ന്‍റെ പ​രാ​തി​യി​ലു​ണ്ട്. പ​രീ​ക്ഷ എ​ഴു​തി​ച്ച​താ​യി വി​ദ്യാ​ർ​ഥി​യും പ​റ​യു​ന്നു. ആ​ദ്യം ന്യൂ​സ് പേ​പ്പ​ർ വാ​യി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും തു​ട​ർ​ന്ന് റൂ​മി​ൽ ഒ​റ്റ​ക്കി​രു​ത്തി എ​ഴു​ത്ത് പ​രീ​ക്ഷ എഴുതിച്ചതായും വി​ദ്യാ​ർ​ഥി പ​റ​ഞ്ഞു.

അ​തേ സ​മ​യം ര​ക്ഷി​താ​വി​ന്‍റെ പ​രാ​തി ശ​രി​യ​ല്ലെന്ന നി​ല​പാ​ടി​ലാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​ർ. ഇ​ദ്ദേ​ഹം വ​ന്ന​ത് മ​ക​നെ ചേ​ർ​ക്കാ​ന​ല്ലെന്നും അ​ന്വേ​ഷി​ക്കാ​ൻ വേ​ണ്ടി മാ​ത്ര​മാ​ണ​ന്നും സ്കൂ​ൾ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.