തെ​രു​വു​വി​ള​ക്കു​ക​ൾ എ​ൽ​ഇ​ഡി​യാ​ക്കും
Saturday, June 15, 2019 12:33 AM IST
കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ലെ തെ​രു​വ് വി​ള​ക്ക് ക​ത്താ​ത്ത​തി​ന് പ​രി​ഹാ​ര​മാ​യി എ​ൽ​ഇ​ഡി വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ം. ആ​റ് മാ​സ​ത്തി​ന​കം പദ്ധതി പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് മേ​യ​ർ തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ പറഞ്ഞു.
ഇ​ന്ന​ലെ ചേ​ർ​ന്ന ന​ഗ​ര​സ​ഭാ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ എ​ൻ.​സ​തീ​ഷ് കു​മാ​റി​ന്‍റെ ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ലി​നു മ​റു​ടി പ​റ​യു​ക​യാ​യി​രു​ന്നു മേ​യ​ർ. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട​വും മ​റ്റു​മാ​ണ് കാ​ര്യ​ങ്ങ​ൾ വൈ​കി​ച്ച​ത്. വൈ​ദ്യു​തി ബോ​ർ​ഡി​ന് ന​ഗ​ര​സ​ഭ ന​ൽ​കി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ തീ​ർ​ന്ന​താ​യും സാ​ധ​ന​ങ്ങ​ൾ നേ​രി​ട്ട് വാ​ങ്ങാ​ൻ ന​ട​പ​ടി​യെ​ടു​ത്തു​ക​ഴി​ഞ്ഞ​താ​യും പൊ​തു​മ​രാ​മ​ത്ത് സ്ഥി​രം സ​മി​തി ചെ​യ​ർ പേ​ഴ്സ​ൺ ടി.​വി.​ല​ളി​ത പ്ര​ഭ പ​റ​ഞ്ഞു.​
കു​ടി​വെ​ള്ള​ത്തി​ൽ മാ​ലി​ന്യം ക​ല​രു​ന്ന​ത് വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ജ​ല അ​തോ​റി​റ്റി​യെ​പ്പ​റ്റി​യു​ള്ള പ​രാ​തി​ക​ൾ മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തും. അ​ഥോറി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​രു​മാ​യി പ്ര​ശ്നം ച​ർ​ച്ച ചെ​യ്യാ​ൻ വി​ശ​ദ​മാ​യ യോ​ഗ​വും ഉ​ട​ൻ വി​ളി​ച്ച് ചേ​ർ​ക്കും. എ​ര​ഞ്ഞി​ക്ക​ൽ ഭാ​ഗ​ത്ത് കു​ടി​വെ​ള്ള​ത്തി​ൽ വ്യ​പ​ക​മാ​യി മാ​ലി​ന്യം ക​ല​രു​ന്ന കാ​ര്യ​ത്തി​ൽ ക​റ്റ​ട​ത്ത് ഹാ​ജ​റ​യാ​ണ് ശ്ര​ദ്ധ ക്ഷ​മി​ച്ച​ത്. മാ​നാ​ഞ്ചി​റ-​വെ​ള്ളി​മാ​ട് കു​ന്ന് റോ​ഡ് വി​ക​സ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ പ​ണം ഉ​ട​ൻ അ​നു​വ​ദി​ച്ച് സ്ഥ​ല​മെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. കു​ടും​ബ​ശ്രീ സം​രം​ഭ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ നി​ർ​മ്മാ​ണ​ത്തി​നും വി​പ​ണ​ന​ത്തി​നും പ​രി​ശീ​ല​ന​ത്തി​നു​മു​ള്ള ന​ഗ​ര ഉ​പ​ജീ​വ​ന കേ​ന്ദ്രം മ​ഹി​ളാ​മാ​ളി​ലും എ​ര​ഞ്ഞി​ക്ക​ൽ ഇ​ൻ​റ​സ്ട്രി​യ​ൽ പാ​ർ​ക്കി​ലും സ്ഥാ​പി​ക്കാ​ൻ കൗ​ൺ​സി​ൽ വോ​ട്ടെ​ടു​പ്പി​ലൂ​ടെ അ​നു​മ​തി ന​ൽ​കി. മ​ഹി​ളാ മാ​ള​ട​ക്ക​മു​ള്ള​വ​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ സു​താ​ര്യ​ത​ക്കു​റ​വും അ​ഴി​മ​തി​യും ആ​രോ​പി​ച്ചാ​ണ് പ്ര​തി​പ​ക്ഷം എ​തി​ർ​ത്ത​ത്. എ​ന്നാ​ൽ ഇ​കാ​ര്യ​ത്തി​ൽ ന​ഗ​ര​സ​ഭാ സ​മി​തി രൂ​പ​വ​ത്കരി​ച്ച് അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്ത​ൽ പു​തി​യ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത് ത​ട​യേ​ണ്ട​തി​ല്ലെ​ന്നാ​യി​രു​ന്നു ഭ​ര​ണ​പ​ക്ഷ നി​ല​പാ​ട്. ക​ല്ലു​ത്താ​ൻ ക​ട​വ് ഫ്ലാ​റ്റ് സ​മു​ച്ച​യം ഓ​ണ​ത്തി​ന് മു​മ്പ് താ​മ​സ​ക്കാ​ർ​ക്കാ​യി തു​റ​ന്ന് കൊ​ടു​ക്കാ​നാ​വു​മെ​ന്ന് മേ​യ​ർ പ​റ​ഞ്ഞു. പ​ണി തീ​ർ​ക്കാ​ൻ താ​മ​സം വ​രു​ത്തി​യ​തി​ന് ക​രാ​റു​കാ​ർ​ക്ക് ര​ണ്ട് കൊ​ല്ല​ത്തേ​ക്ക് 1.29 ല​ക്ഷം രൂ​പ പി​ഴ​യീ​ടാ​ക്കാ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട എ​ൻജിനിയ​ർ റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​താ​യും കൗ​ൺ​സി​ലി​ൽ അ​റി​യി​ച്ചു.