ആ ​പ​ണം ഞാ​ൻ ചാ​യ​കു​ടി​ച്ച​ത​ല്ല, "പ​രി​ധി​ക്കു പു​റ​ത്തു'​മ​ല്ല: മേ​യ​ർ
Saturday, June 15, 2019 12:33 AM IST
കോ​ഴി​ക്കോ​ട്: ന​ഗ​ര പി​താ​വി​ന്‍റെ അ​തി​ഥി സ​ൽ​ക്കാ​ര​ത്തി​ന് പ​രി​ധി വി​ട്ട് ഇ​ര​ട്ടി​യി​ല​ധി​കം രൂ​പ ചെ​ല​വാ​ക്കി​യെ​ന്ന് ചി​ല പ​ത്ര​ങ്ങ​ളി​ൽ വ​ന്ന വാ​ർ​ത്ത നി​ജ​സ്ഥ​തി അ​റി​യാ​തെ​യെ​ന്ന് മേ​യ​ർ തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ. ഇ​ന്ന​ലെ ചേ​ർ​ന്ന ന​ഗ​ര​സ​ഭാ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ലാ​ണ് മേ​യ​ർ വി​കാ​രാ​ധീ​ന​നാ​യി പ്ര​തി​ക​രി​ച്ച​ത്.
"ആ ​പ​ണം ഞാ​ൻ ചാ​യ​കു​ടി​ച്ച​ത​ല്ല, ഞാ​ൻ പ​രി​ധി​ക്കു​പു​റ​ത്തു​മ​ല്ല. സ​ർ​ക്കാ​ർ അ​തി​ഥി​ക​ൾ, സെ​മി​നാ​റു​ക​ൾ, പ്ര​ത്യേ​ക യോ​ഗ​ങ്ങ​ൾ തു​ട​ങ്ങി ന​ഗ​ര​സ​ഭ​യു​ടെ എ​ല്ലാ ഭ​ക്ഷ​ണ​ചെ​ല​വു​ക​ളും എ​ന്‍റെ പേ​രി​ലു​ള്ള ഒ​രേ​യൊ​രു അ​ക്കൗ​ണ്ടി​ലാ​ണ് വ​ക​കൊ​ള്ളി​ക്കു​ന്ന​ത്. ഇ​ത്ത​രം ചെ​ല​വു​ക​ൾ​ക്കാ​യി ക​ണ്ടി​ജ​ന്‍റ് അ​ക്കൗ​ണ്ടി​ൽ പ്ര​തി​മാ​സം 30,000 രൂ​പ​യേ വ​ക​യി​രു​ത്തു​ന്നു​ള്ളു. ചാ​യ​യ്ക്ക് ര​ണ്ടു​രൂ​പ ഉ​ണ്ടാ​യി​രു​ന്ന കാ​ല​ത്തെ ക​ണ​ക്കാ​ണി​ത്. 12 മാ​സ​ത്തേ​ക്ക് 3,60000 രൂ​പ ക​ഴി​ച്ച് ചെ​ല​വാ​യ 6,27,062 രൂ​പ ല​ഭി​ക്കാ​ൻ സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​വേ​ണം. അ​ത് സ്വാ​ഭാ​വി​ക ന​ട​പ​ടി​ മാ​ത്ര​മാ​ണ്' മേ​യ​ർ വി​ശ​ദീ​ക​രി​ച്ചു.
അ​തി​ഥി സ​ൽ​ക്കാ​ര​ത്തി​നാ​യി മേ​യ​ർ​ക്ക് എ​ഴു​ല​ക്ഷ​വും, കൗ​ൺ​സി​ലി​ന് 28 ല​ക്ഷ​വും ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ന​ഗ​രാ​സൂ​ത്ര​ണ സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ എം.​സി.​അ​നി​ൽ​കു​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച ബ​ജ​റ്റി​ൽ ഏ​ഴു​ല​ക്ഷം രൂ​പ ഉ​ണ്ടെ​ന്നി​രി​ക്കെ, ചി​ല​വു​സം​ബ​ന്ധി​ച്ച് കു​റി​പ്പെ​ഴു​തി​യ ഓ​ഡി​റ്റ് വി​ഭാ​ഗ​ത്തി​ന്‍റെ ന​ട​പ​ടി തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മേ​യ​റെ മോ​ശ​ക്കാ​ര​നാ​ക്കു​ന്ന​വി​ധം കു​റി​പ്പെ​ഴു​തി​യ ഓ​ഡി​റ്റ് വി​ഭാ​ഗ​ത്തി​ന്‍റെ ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ എം.​രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.
2012ലെ ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പ്ര​കാ​രം 3.06 ല​ക്ഷം രൂ​പ​യാ​ണ് മേ​യ​ർ​ക്ക് അ​തി​ഥി സ​ത്കാ​ര​ത്തി​ന് ചെ​ല​വി​ടാ​വു​ന്ന പ​ര​മാ​വ​ധി തു​ക. എ​ന്നാ​ൽ 2018-19 സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ 9,87062 രൂ​പ ചെ​ല​വാ​യി. പ​രി​ധി ക​വി​ഞ്ഞ് ചെ​ല​വി​ട്ട 6,27,062 രൂ​പ​യ്ക്ക് സ​ർ​ക്കാ​റി​ന്‍റെ പ്ര​ത്യേ​ക അ​നു​മ​തി വേ​ണ​മെ​ന്ന് ഓ​ഡി​റ്റ് വി​ഭാ​ഗം നി​ർ​ദേ​ശി​ച്ചി​രു​ന്നു. കോ​ർ​പ്പ​റേ​ഷ​ൻ സ്റ്റി​യ​റി​ംഗ് ക​മ്മ​ിറ്റി പ​രി​ഗ​ണി​ച്ച​വി​ഷ​യം ഇ​ന്ന​ലെ ചേ​ർ​ന്ന കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ അ​ജ​ണ്ട​യാ​യി​ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.