"സു​വേ​ഗ' പ​ഠി​ക്കാ​ൻ പ​ഞ്ചാ​ബ് സം​ഘ​മെ​ത്തി
Saturday, June 15, 2019 12:33 AM IST
കോ​ഴി​ക്കോ​ട്: കെ​ട്ടി​ട​നി​ര്‍​മാ​ണ അ​പേ​ക്ഷ​ക​ള്‍ കാ​ല​താ​മ​സ​മി​ല്ലാ​തെ സു​താ​ര്യ​മാ​യി ന​ട​പ്പി​ലാ​ക്കാ​ന്‍ കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ ആ​രം​ഭി​ച്ച "സു​വേ​ഗ' പ​ഠി​ക്കാ​ന്‍ പ​ഞ്ചാ​ബി​ല്‍ നി​ന്നു​ള്ള സം​ഘം കോ​ഴി​ക്കോ​ടെ​ത്തി. സു​വേ​ഗ ഓ​ട്ടോ​മേ​റ്റ​ഡ് ആ​ന്‍​ഡ് ഇ​ന്‍റ​ലി​ജ​ന്‍റ് ബി​ല്‍​ഡിം​ഗ് പെ​ര്‍​മി​റ്റ് ആ​പ്ലി​ക്കേ​ഷ​ന്‍ സോ​ഫ്റ്റ്‌​വെ​യ​റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പ​ഠി​ക്കാ​നാ​ണ് പ​ഞ്ചാ​ബ് സ​ര്‍​ക്കാ​റി​ന്‍റെ സീ​നി​യ​ര്‍ ടൗ​ണ്‍ പ്ലാ​ന​ര്‍ ഇ​ന്ദ്ര​ജി​ത് സി​ംഗ് , ടൗ​ണ്‍ പ്ലാ​ന​ര്‍ സ​ര്‍​ബ്ജി​ത് സി​ംഗ് എ​ന്നി​വ​ര്‍ എ​ത്തി​യ​ത്.
ഇ​വ​ര്‍ മേ​യ​ര്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​നു​ള്ള അ​പേ​ക്ഷ​യി​ല്‍ നേ​ര​ത്തെ മൂ​ന്ന് മു​ത​ല്‍ ആ​റു​മാ​സം വ​രെ കാ​ല​താ​മ​സം നേ​രി​ട്ടി​രു​ന്നു. ഉ​ദ്യോ​ഗ​സ്ഥ ന​ട​പ​ടി​ക​ള്‍ സു​താ​ര്യ​മ​ല്ലെ​ന്ന ആ​ക്ഷേ​പ​വും ഉ​ണ്ടാ​യി​രു​ന്നു. ഇ​തൊ​ഴി​വാ​ക്കാ​നാ​ണ് 2018 -ല്‍ ​സു​വേ​ഗ ആ​രം​ഭി​ച്ച​ത്.