മു​ക്കം ഉ​പ​ജി​ല്ല; വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന
Saturday, June 15, 2019 12:33 AM IST
മു​ക്കം: മു​ക്കം ഉ​പ​ജി​ല്ല​യി​ലെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. സ്കൂ​ൾ തു​റ​ന്ന് ആ​റാം പ്ര​വൃ​ത്തി ദി​വ​സ​ത്തെ ക​ണ​ക്കു​ക​ൾ പു​റ​ത്ത് വ​ന്ന​പ്പോ​ൾ മു​ക്കം ഉ​പ​ജി​ല്ല​യി​ലെ പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ൽ 272 കു​ട്ടി​ക​ൾ അ​ധി​ക​മെ​ത്തി. ക​ഴി​ഞ്ഞ​വ​ർ​ഷം 11708 കു​ട്ടി​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​ത് ഇ​ത്ത​വ​ണ 11980 ആ​യി ഉ​യ​ർ​ന്നു. മു​ക്കം ഉ​പ​ജി​ല്ല​യി​ലെ ഒ​ന്നാം ത​രം മു​ത​ൽ ഏ​ഴാം ത​രം വ​രെ​യു​ള്ള 57 പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ലാ​ണ് ഇ​ത്ര​യും വി​ദ്യാ​ർ​ഥി​ക​ൾ പു​തു​താ​യി പ്ര​വേ​ശ​നം നേ​ടി​യ​ത്. ഉ​പ​ജി​ല്ലാ പ​രി​ധി​യി​ലെ അ​ൺ എ​യ്ഡ​ഡ് സ്ഥാ​പ​ന​ങ്ങ​ളി​ൽ 99 കു​ട്ടി​ക​ൾ കു​റ​ഞ്ഞു. അ​തേ സ​മ​യം, ക​ഴി​ഞ്ഞ വ​ർ​ഷം സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഒ​ന്നാം ക്ലാ​സി​ൽ 398 ആ​ൺ​കു​ട്ടി​ക​ളും 418 പെ​ൺ​കു​ട്ടി​ക​ളു​മ​ട​ക്കം 816 വി​ദ്യാ​ർ​ഥി​ക​ൾ പു​തു​താ​യി പ്ര​വേ​ശ​നം നേ​ടി​യ​പ്പോ​ൾ ഇ​ത്ത​വ​ണ​യ​ത് 394 ആ​ൺ​കു​ട്ടി​ക​ളും 350 പെ​ൺ​കു​ട്ടി​ക​ളു​മ​ട​ക്കം 744 വി​ദ്യാ​ർ​ഥി​ക​ളാ​യി കു​റ​ഞ്ഞു. 72 കു​ട്ടി​ക​ളു​ടെ കു​റ​വാ​ണു​ണ്ടാ​യ​ത്.
എ​ന്നാ​ൽ എ​യ്ഡ​ഡ് സ്ഥാ​പ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പൊ​തു​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ര​ണ്ടാം ക്ലാ​സി​ൽ 95 ഉം ​മൂ​ന്നാം ക്ലാ​സി​ൽ 52 ഉം ​നാ​ലാം ക്ലാ​സി​ൽ ഒ​രു കു​ട്ടി​യും വ​ർ​ധി​ച്ചു. അ​ഞ്ചാം ക്ലാ​സി​ൽ, പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ്ര​വേ​ശ​നം നേ​ടി​യ കു​ട്ടി​ക​ളു​ടെ എ​ണ്ണം കു​റ​യു​ക​യാ​ണ് ചെ​യ്ത​ത്. 1652 കു​ട്ടി​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​ത് ഇ​ത്ത​വ​ണ 1607 കു​ട്ടി​ക​ളാ​യി. എ​ന്നാ​ൽ ആ​റാം ക്ലാ​സി​ൽ 28 കു​ട്ടി​ക​ൾ വ​ർ​ധി​ച്ചു. മൂ​ന്ന് വ​ർ​ഷം മു​ൻ​പ് പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ വ​ലി​യ കൊ​ഴി​ഞ്ഞു​പോ​ക്കാ​ണ് ഉ​ണ്ടാ​യ​ത്.