ച​ളി​ക്കു​ള​മാ​യി ക​ണ്ണോ​ത്ത് - ക​ള​പ്പു​റം റോ​ഡ്
Saturday, June 15, 2019 12:33 AM IST
കോ​ട​ഞ്ചേ​രി: ക​ണ്ണോ​ത്ത്-ക​ള​പ്പു​റം കൈ​ത​പ്പൊ​യി​ൽ റോ​ഡ് തകർന്നു. നി​ർ​മാണ​ത്തി​ലെ അ​പാ​ക​ത മൂ​ലം വാ​ഹ​ന​ഗ​താ​ഗ​തം നി​ല​യ്ക്കു​ക​യും കാ​ൽ​ന​ട​യാ​ത്ര പോ​ലും സാ​ധി​ക്കാ​ത്ത നി​ല​യി​ൽ ആ​കുക​യും ചെ​യ്തു. പൊ​തു​മരാ​മത്തി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​യി​ൽ കോ​ട​ഞ്ചേ​രി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി പ്ര​തി​കഷേ​ധി​ച്ചു. നി​ർ​മ്മാ​ണ ക​മ്പി​നി​യും പൊ​തു​മാ​ര​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് റോ​ഡി​ന്‍റെ നി​ർ​മ്മാ​ണം വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.
റോ​ഡ് ഉ​ട​ൻ ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി​യി​ല്ലെ​ങ്കി​ൽ ബ​ഹു​ജ​ന സ​മ​രം അ​രം​ഭി​ക്കു​മെ​ന്നും​യോ​ഗം അ​റി​യി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ണ്ണി കാ​പ്പാ​ട്ടു​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ഗ​സ്തി പ​ല്ലാ​ട്ട്, ലി​സി ചാ​ക്കോ, വി.​ടി. ജോ​സ​ഫ്, ഫ്രാ​ൻ​സി​സ് ചാ​ലി​ൽ, കെ.​എം. പൗ​ലോ​സ്, വി​ൻ​സെ​ന്‍റ് വ​ട​ക്കേ​മു​റി​യി​ൽ, അ​ന്ന​ക്കു​ട്ടി ദേ​വ​സ്യ, ബാ​ബു പ​ട്ട​രാ​ട്ട്, ലീ​ലാ​മ്മ മം​ഗ​ല​ത്ത്, ഷി​ബു മ​ണ്ണൂ​ർ, പി.​വി. ര​ഘു​ലാ​ൽ, ത​മ്പി പ​റ​ക​ണ്ട​ത്തി​ൽ, സ​ണ്ണി കാ​രി​ക്കൊ​മ്പി​ൽ, ചി​ന്നാ അ​ശോ​ക​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.