പ്ര​തി​ഷേ​ധ നെ​ൽ​വി​ത്തു​വി​ത​യ്ക്ക​ൽ ന​ട​ത്തി
Saturday, June 15, 2019 12:35 AM IST
തി​രു​വ​മ്പാ​ടി: തൊ​ണ്ടി​മ്മ​ൽ തി​രു​വ​മ്പാ​ടി കൈ​ത​പ്പൊ​യി​ൽ പി​ഡ​ബ്ല്യു​ഡി റോ​ഡി​ന്‍റെ വ​ർ​ക്ക് ഏ​റ്റെ​ടു​ത്ത നാ​ഥ് ക​ൺ​സ്ട്ര​ക്ഷ​ൻ സ​മ​യ​ബ​ന്ധി​ത​മാ​യി പ്ര​വൃ​ത്തി ന​ട​ത്താ​ത്ത​തിൽ പ്രതി ഷേധിച്ച് തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി.
ചെ​ളി​ക്കുണ്ടാ​യ ക​റ്റ്യാ​ട് റോ​ഡി​ൽ നെ​ൽ​വി​ത്ത് വി​ത​യ്ക്ക​ക്ക​ലും ന​ട​ത്തി. യാ​ത്ര​യേ​ഗ്യ​മ​ല്ലാ​ത്ത വി​ധം ചെ​ളി​ക്കുണ്ടാ​യ റോ​ഡി​ൽ ഇ​നി നെ​ൽ​കൃ​ഷി​മാ​ത്ര​മേ ചെ​യ്യാ​നാ​കു എ​ന്നും പ​ല ത​വ​ണ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ​യും എം​എ​ൽ എ​യും റോ​ഡി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ അ​റി​യി​ച്ചെ​ന്നും മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബോ​സ് ജേ​ക്ക​ബ് പ​റ​ഞ്ഞു. നാ​ഥ് ക​ൺ​സ്ട്ര​ക്ഷ​ന്‍റെ വാ​ഹ​ന​ത്തി​ന് മു​മ്പി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി​യാ​ണ് കോ​ൺ​ഗ്ര​സ്പ്ര​വ​ർ​ത്ത​ക​ർ പി​രി​ഞ്ഞു പോ​യ​ത്. ക​റ്റ്യാ​ട് ഭാ​ഗ​ത്ത് റോ​ഡി​ൽ ചെ​ളി നി​റ​യു​ക​യും വി​ല്ലേ​ജ് ഓ​ഫീസി​നു സ​മീ​പം തോ​ട്ടി​ലെ ബ​ണ്ട് ത​ക​രു​ക​യും ചെ​യ്ത​തോ​ടെ പു​ല്ലൂ​രാം​പാ​റ ആ​ന​ക്കാം​പൊ​യി​ൽ ബ​സ് സ​ർ​വീ​സ് പു​ന്ന​ക്ക​ൽ- പൊ​ന്നാം​ങ്ക​യം സ്കൂ​ൾ - പു​ല്ലൂ​രാം​പാ​റ വ​ഴി​യാ​ക്കി. ഇ​തു പു​ല്ലൂ​രാം​പാ​റ മു​ത​ൽ കാ​ളി​യാം പു​ഴ-​അ​ത്തി​പ്പാ​റ ഇ​രു​മ്പ​കം - തി​രു​വ​മ്പാ​ടി വ​രെ​യു​ള്ള യാ​ത്ര​ക്കാ​ർ​ക്കു ദു​രി​ത​മാ​യി. ഈ ​പ്ര​ദേ​ശ​ത്ത് ബ​സു​ക​ളെ മാ​ത്രം ആ​ശ്ര​യി​ച്ചി​രു​ന്ന​വ​ർ​ക്കു യാ​ത്രാ​സൗ​ക​ര്യം ഇ​ല്ലാ​താ​യി. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും യാ​ത്രാ​ക്ലേ​ശം നേ​രി​ടു​ന്നു. ക​റ്റ്യാ​ട് ഭാ​ഗ​ത്ത് റോ​ഡി​ലെ ചെ​ളി നീ​ക്കി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യാ​ലേ പ്ര​ശ്ന​പ​രി​ഹാ​രം സാ​ധ്യ​മാ​കൂ.
പ്ര​തി​ക്ഷേ​ധ​സം​ഗ​മ​ത്തി​ൽ പി.​ജെ. കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെംബർ എ​ൻ.​എ​സ്. റോ​ബ​ർ​ട്ട്, മി​ല്ലി മോ​ഹ​ൻ, പൗ​ളി​ൻ മാ​ത്യു, അ​ബ്ര​ഹാം ജോ​സ​ഫ്, രാ​മ​ച​ന്ദ്ര​ൻ ക​രി​മ്പി​ൽ, ജി​തി​ൻ പ​ല്ലാ​ട്ട്, മെ​മ്പ​ർ ടോ​മി കൊ​ന്ന​ക്ക​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു