കൂ​ട​ര​ഞ്ഞി ഒ​യി​സ്‌​കയ്ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
Saturday, June 15, 2019 12:35 AM IST
കൂ​ട​ര​ഞ്ഞി: ഒ​യി​സ്‌​ക ഇ​ന്‍റർ​നാ​ഷ​ണ​ൽ കൂ​ട​ര​ഞ്ഞി ചാ​പ്റ്റ​ർ ഒ​ന്പ​താ​മ​ത് സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങു​ക​ൾ ന​ട​ത്തി. കൂ​ട​ര​ഞ്ഞി സെ​ന്‍റ്് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി അ​സി. വി​കാ​രി ഫാ ​ജി​ജോ ക​ള​പ്പു​ര​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ​യി​സ്‌​ക കൂ​ട​ര​ഞ്ഞി ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ജോ​യ്സ് പെ​ണ്ണാ​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൽ എ​സ് എ​സ്, യു ​എ​സ് എ​സ് ക​ര​സ്ഥ​മാ​ക്കി​യ കു​ട്ടി​ക​ളെ​യും, എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി​യ കു​ട്ടി​ക​ളെ​യും, വി​വി​ധ​മേ​ഖ​ല​ക​ളി​ൽ അ​വാ​ർ​ഡു​ക​ൾ നേ​ടി​യ മെ​ംബർ​മാ​രെ​യും ആ​ദ​രി​ച്ചു. ഒ​യി​സ്‌​ക സൗ​ത്ത് ഇ​ന്ത്യ ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി കെ.​ടി. സെ​ബാ​സ്റ്റ്യ​ൻ, സെ​ക്ര​ട്ട​റി സ​ജി പെ​ണ്ണാ​പ​റ​മ്പി​ൽ, ട്ര​ഷ​റ​ർ ജി​ജി മ​ച്ചു​കു​ഴി​യി​ൽ, ബെ​ന്നി കോ​ട്ട​ക്ക​ൽ, ഡ​യാ​ന മ​റ്റ​ത്തി​ൽ, ജോ​യി ആ​ലു​ങ്ക​ൽ, ജോ​ളി പെ​ണ്ണാ​പ​റ​മ്പി​ൽ, തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.
പു​തുതായി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ൾ: ജോ​സ് മ​ണി​മ​ല​ത്ത​റ​പ്പേ​ൽ (പ്ര​സി​ഡ​ന്‍റ്), ജോ​ബി പു​തി​യേ​ട​ത്ത് (സെ​ക്ര​ട്ട​റി), വി​നോ​ദ് പെ​ണ്ണാ​പ​റ​മ്പി​ൽ, അ​ജു പ്ലാ​ക്കാ​ട്ട് (വൈ​സ് പ്ര​സി​ഡ​ന്‍റുമാർ) ബാ​ബു ഐ​ക്ക​ര​ശേരി, ജോ​ഷി ആ​ലു​ങ്ക​ൽ (ജോ​യി​ൻ സെ​ക്ര​ട്ട​റിമാർ) രാ​ജു പു​ഞ്ച​ത്ത​റ​പ്പി​ൽ (ഖ​ജാ​ൻ​ജി)