ചെ​ങ്ങോ​ടു​മ​ല: ഖ​ന​ന വി​രു​ദ്ധ സ​മ​ര​ത്തി​നു​ള്ള അം​ഗീ​കാ​രം
Saturday, June 15, 2019 12:35 AM IST
പേ​രാ​മ്പ്ര: ചെ​ങ്ങോ​ടു​മ​ല​യി​ലെ ക​രി​ങ്ക​ൽ ഖ​ന​ന​ത്തി​നെ​തി​രേ ഒ​ന്ന​ര വ​ർ​ഷ​ക്കാ​ല​മാ​യി നാ​ട്ടു​കാ​ർ ന​ട​ത്തി​വ​രു​ന്ന സ​മ​ര​ത്തി​നു​ള്ള അം​ഗീ​കാ​ര​മാ​ണ് ഖ​ന​ന​ത്തി​നു​ള്ള ഡി ​ആ​ൻ​ഡ് ഒ ​ലൈ​സ​ൻ​സ് അ​പേ​ക്ഷ ത​ള്ളി​യ ന​ട​പ​ടി.
നാ​ട്ടു​കാ​രു​ടെ വാ​ദ​ത്തി​ൽ ക​ഴ​മ്പു​ണ്ടെ​ന്ന് ക​ള​ക്ട​ർ നി​യോ​ഗി​ച്ച സ​മി​തി ക​ണ്ടെ​ക്കു​ക​യാ​യി​രു​ന്നു.
ഇ​തോ​ടെ സ്വ​കാ​ര്യ ക​മ്പ​നി​ക്ക് ന​ൽ​കി​യ പാ​രി​സ്ഥി​തി​കാ​നു​മ​തി​യും ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ക​യാ​ണ്. പ​ത്ത​നം​തി​ട്ട ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഡെ​ൽ​റ്റ ഗ്രൂ​പ്പ് തു​ട​ക്കം മു​ത​ലേ അ​ന​ധി​കൃ​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ചെ​ങ്ങോ​ടു​മ​ല​യി​ൽ ന​ട​ത്തുന്ന​ത്.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ടാ​ങ്ക് പൊ​ളി​ച്ച​തി​ന് തോ​മ​സ് ഫി​ലി​പ്പി​നെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സു​ണ്ട്. നാ​ട്ടു​കാ​രെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് മ​ഞ്ഞ​ൾ കൃ​ഷി​യു​ടെ മ​റ​വി​ലാ​ണ് ക്വാ​റി​ക്ക് ശ്ര​മം ന​ട​ത്തി​യ​ത്.
പാ​രി​സ്ഥി​തി​കാ​നു​മ​തി​യും മാ​ന​ദ​ണ്ഡ​ങ്ങ​ൾ മ​റി​ക​ട​ന്ന് സ​മ്പാ​ദി​ച്ചു. വി​ദ​ഗ്ധ​നി​ല്ലാ​ത്ത ക​മ്മി​റ്റി​യാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്. സ​മി​തി​യി​ലെ ഡി​എ​ഫ്ഒ ​ഉ​ൾ​പ്പെ​ടെ വി​യോ​ജി​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടും അ​ന്ന​ത്തെ ക​ള​ക്ട​ർ അ​നു​മ​തി പു​ന:​പ​രി​ശോ​ധി​ക്കാ​ൻ ത​യ്യാ​റാ​യി​ല്ല.
തു​ട​ർ​ന്ന് വ​ള​രെ ശ​ക്ത​മാ​യ സ​മ​ര​മാ​ണ് നാ​ട്ടു​കാ​ർ ന​ട​ത്തി​യ​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ മാ​റി നി​ന്ന രാ​ഷ്ട്രീ​യ​ക്കാ​രും പി​ന്നീ​ട് സ​മ​ര​ത്തോ​ടൊ​പ്പം ചേ​ർ​ന്നി​രു​ന്നു. ക്വാ​റി ക​മ്പ​നി​യു​ടെ അ​പേ​ക്ഷ ത​ള്ളി​യ​തോ​ടെ ആ​ക്ഷ​ൻ കൗ​ൺ​സി​ൽ കൂ​ട്ടാ​ലി​ട ടൗ​ണി​ൽ ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി.
ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ കാ​റാ​ങ്ങോ​ട്ട്, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. ബാ​ല​ൻ, സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​ഹ​മീ​ദ്, സ​മ​ര​സ​മി​തി ക​ൺ​വീ​ന​ർ സു​രേ​ഷ് ചീ​നി​ക്ക​ൽ, ട്ര​ഷ​റ​ർ ബി​ജു കൊ​ള​ക്ക​ണ്ടി, ര​ണ്ടാം വാ​ർ​ഡ് അം​ഗം മേ​പ്പാ​ടി ശ്രീ​നി​വാ​സ​ൻ, എ. ​ദി​വാ​ക​ര​ൻ നാ​യ​ർ, എ​ൻ.​കെ. മ​ധു​സൂ​ദ​ന​ൻ, എം.​കെ. അ​ബ്ദു​ൾ സ​മ​ദ്, എ.​സി. സോ​മ​ൻ, ല​ത മോ​ഹ​ന​ൻ, ലി​നീ​ഷ് ന​ര​യം​കു​ളം, ടി.​കെ. ബാ​ല​ൻ മൂ​ലാ​ട്, രാ​ജ​ൻ അ​ര​മ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.