ചെ​ങ്ങോ​ടുമ​ല ഖ​ന​ന​ത്തി​ന് അ​നു​മ​തി നി​ര​സി​ച്ചു; വി​ഷ​യം പാ​രി​സ്ഥി​തി​കാ​ഘാ​ത പ​ഠ​ന സ​മി​തി​ക്ക്
Saturday, June 15, 2019 12:35 AM IST
കോ​ഴി​ക്കോ​ട്: ചെ​ങ്ങോ​ട്ടു​മ​ല ഖ​ന​നം സം​ബ​ന്ധി​ച്ച അ​നു​മ​തി​ക്ക് സ​മ​ര്‍​പ്പി​ച്ച അ​പേ​ക്ഷ ക​ള​ക്ട​റേ​റ്റി​ല്‍ ചേ​ര്‍​ന്ന സിം​ഗി​ള്‍ വി​ന്‍​ഡോ ക്ലി​യ​റ​ൻ​സ് ബോ​ര്‍​ഡ് യോ​ഗം നി​ര​സി​ച്ചു.
ക്വാ​റി​പ്ര​വ​ര്‍​ത്ത​നം സം​ബ​ന്ധി​ച്ച കൂ​ടു​ത​ല്‍ വി​ശ​ക​ല​ന​ത്തി​നാ​യി സം​സ്ഥാ​ന പാ​രി​സ്ഥി​തി​കാ​ഘാ​ത പ​ഠ​ന സ​മി​തി​ക്ക് വി​ടാ​ന്‍ ജി​ല്ലാ​ക​ളക്ട​ര്‍ സാം​ബ​ശി​വ​റാ​വു നി​ര്‍​ദേ​ശി​ച്ചു.
ഖ​ന​നാ​നു​മ​തി​ക്കാ​യി സ​മ​ര്‍​പ്പി​ച്ച അ​പേ​ക്ഷ നേ​ര​ത്തെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നി​ര​സി​ച്ചി​രു​ന്നു. മ​ല​ബാ​ര്‍ വൈ​ല്‍​ഡ് ലൈ​ഫ് സാ​ങ്ച്വ​റി യി​ല്‍ നി​ന്ന് ഖ​ന​ന പ്ര​ദേ​ശ​ത്തി​നു​ള്ള ദൂ​രം നി​ര്‍​ദി​ഷ്ട 10 കി​ലോ​മീ​റ്റ​റി​ല്‍ കു​റ​വാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചി​രു​ന്നു. നാ​ട്ടു​കാ​രു​ടെ ഈ ​വാ​ദം വ​നം വ​കു​പ്പ് അ​ധി​കൃ​ത​ര്‍ ശ​രി​വെ​ച്ചി​രു​ന്നു
ഖ​ന​ന​ത്തി​നെ​തി​രെ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്ന് ക​ള​ക്ട​ര്‍ ക​ഴി​ഞ്ഞ​മാ​സം ഒ​രു വി​ദ​ഗ്ധ സ​മി​തി രൂ​പീ​ക​രി​ക്കു​ക​യും റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.
ഖ​ന​നാ​നു​മ​തി ന​ല്‍​കി​യ​തി​നു അ​ടി​സ്ഥാ​ന​മാ​യ പാ​രി​സ്ഥി​തി​കാ​ഘാ​ത​പ​ഠ​നം ശരിയാ​യ വി​ധ​ത്തി​ല​ല്ലെ​ന്ന് ഈ ​വി​ദ​ഗ്ധ സ​മി​തി റി​പ്പോ​ര്‍​ട്ട് ന​ല്‍​കി. ക്വാ​റി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ​പ്ര​ദേ​ശ​ത്ത് പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ള്‍​ക്ക് വ​ഴി തെ​ളി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും പ​ഠ​ന​റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. പ്ര​ദേ​ശ​ത്തെ പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്.
എ​ന്നാ​ല്‍ വി​ദ​ഗ്ധ സ​മി​തി​ക്ക് പ​ഠ​നം ന​ട​ത്താ​ന്‍ ല​ഭി​ച്ച സ​മ​യം വ​ള​രെ കു​റ​വാ​യ​തി​നാ​ല്‍ റാ​പി​ഡ് എ​ന്‍​വ​യണ്‍​മെ​ന്‍റ​ല്‍ പ​ഠ​നം മാ​ത്ര​മാ​ണ് ന​ട​ത്തി​യ​ത് . കൂ​ടു​ത​ല്‍ വി​ശ​ദ​വും ശാ​സ്ത്രീ​യ​വു​മാ​യ പ​ഠ​നം ന​ട​ത്ത​ണ​മെ​ന്നും സ​മി​തി റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു​ണ്ട്.
പ​ഞ്ചാ​യ​ത്തും വി​ദ​ഗ്ധ സ​മി​തി​യും സ​മ​ര്‍​പ്പി​ച്ച ഈ ​റി​പ്പോ​ര്‍​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ളക്ട​ര്‍ ചെ​ങ്ങോ​ട്ടു​മ​ല ഖ​ന​നം സം​ബ​ന്ധി​ച്ച വി​ഷ​യം സം​സ്ഥാ​ന പാ​രി​സ്ഥി​തി​കാ​ഘാ​ത പ​ഠ​ന സ​മി​തി​ക്ക് വി​ടാ​ന്‍ തീ​രു​മാ​നി​ച്ച​ത്.
ക​ള​ക്ട​ര്‍, വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ല്‍ മാ​നേ​ജ​ര്‍, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍, ഡി​വി​ഷ​ണ​ല്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് , മ​ലീ​നി​ക​ര​ണ ബോ​ര്‍​ഡ്, ഇ​ല​ക്ട്രി​ക്ക​ല്‍ ഇ​ന്‍​സ്‌​പെ​ക്ട​റേ​റ്റ്, ന​ഗ​ര ഗ്രാ​മാ​സൂ​ത്ര​ണ​വ​കു​പ്പ്, ഫാ​ക്ട​റീ​സ് & ബോ​യി​ലേ​ഴ്‌​സ് വ​കു​പ്പ്, മൈ​നി​ങ് ആ​ന്‍റ് ജി​യോ​ള​ജി , തു​ട​ങ്ങി വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഹി​യ​റി​ങ് ക​മ്മ​റ്റി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.