പ​ഠ​ന വൈ​ക​ല്യമു​ള്ള വി​ദ്യാ​ർ​ഥി​ക്ക് ‌പ്ര​വേ​ശ​നം ത​ട​ഞ്ഞെന്ന പ​രാ​തി​യി​ൽ ചൈ​ൽ​ഡ് ലൈ​ൻ മൊ​ഴി​യെ​ടു​ത്തു
Saturday, June 15, 2019 12:35 AM IST
മു​ക്കം: ഏ​ഴാം ക്ലാ​സി​ലേ​ക്ക് പ്ര​വേ​ശ​നം തേ​ടി​വ​ന്ന പ​ഠ​ന വൈ​ക​ല്ല്യ​മു​ള്ള കു​ട്ടി​ക്ക് പ​രീ​ക്ഷ ന​ട​ത്തി പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച പ​രാ​തി​യി​ൽ ചൈ​ൽ​ഡ് ലൈ​ൻ ഉ​ദ്യോ​ഗ​സ്ഥ​രും സ്കൂ​ളി​ലെ​ത്തി വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നു മൊ​ഴി​യെ​ടു​ത്തു.
മു​ക്കം സ​ബ് ജി​ല്ല​യി​ലെ സൗ​ത്ത് കൊ​ടി​യ​ത്തൂ​ർ യു​പി സ്കൂ​ളി​ലാ​ണ് പ​ഠ​ന വൈ​ക​ല്ല്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക്ക് പ​രീ​ക്ഷ ന​ട​ത്തി പ്ര​വേ​ശ​നം ത​ട​ഞ്ഞ​താ​യാ​ണ് പ​രാ​തി. ചൈ​ൽ​ഡ് ലൈ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ പു​തു​താ​യി പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പു​റ​മെ അ​ധ്യാ​പ​ക​രോ​ടും പ്ര​ധാ​നാ​ധ്യാ​പി​ക​യോ​ടും വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ചു.
വി​ദ്യാ​ർ​ഥി​യെ ബു​ദ്ധി​മു​ട്ടി​ച്ച യാ​തൊ​രു സം​ഭ​വ​വും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നു അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ ബോ​ധ്യ​പ്പെ​ടു​ത്തി​യ​താ​യി പ്ര​ധാ​നാ​ധ്യാ​പ​ക അ​റി​യി​ച്ചു. പു​തി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം 420 ലെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഓ​രോ ഡി​വി​ഷ​നി​ലും​അ​മ്പ​തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളെ ഇ​രു​ത്തേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്നും അ​തി​നാ​ൽ ഇ​നി പു​തി​യ അ​ഡ്മി​ഷ​ൻ ന​ൽ​കു​ന്ന​തി​ലു​ള്ള ബു​ദ്ധി​മു​ട്ട് പ​രാ​തി​ക്കാ​ര​നെ ബോ​ധ്യ​പ്പെ​ടു​ത്തി​യ​തു​പോ​ലെ ചൈ​ൽ​ഡ് ലൈ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ​യും അ​റി​യി​ച്ച​താ​യും ഇ​വ​ർ പ​റ​ഞ്ഞു. ഇ​തി​നി​ടെ മു​ക്കം എ​ഇ​ഒ ജി.​കെ. ഷീ​ല​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഇ​ന്ന​ലെ സി​ഡി​ഇ​ക്ക് അ​യ​ച്ചു.
കൂ​ളി​മാ​ട് പി​എ​ച്ച്ഇ​ഡി സ്വ​ദേ​ശി​യാ​യ കെ​എ​സ്ഇ​ബി സ​ബ് എ​ൻ​ജി​നിയ​ർ രാ​ജ​നാ​ണ് പ​ഠ​ന വൈ​ക​ല്യ​മു​ള്ള മ​ക​നെ ഏ​ഴാം ക്ലാ​സി​ൽ ചേ​ർ​ക്കു​ന്ന​തി​ൽ സ്കൂ​ളി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ നി​യ​മ​വി​രു​ദ്ധ നി​ല​പാ​ടി​ന്‍റെ പേ​രി​ൽ പ​രാ​തി​യു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്.