ഹോ​ട്ട​ൽ കൗ​ണ്ട​റി​ൽ നി​ന്ന് മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ച പ്ര​തി​യെ പി​ടി​കൂ​ടി
Saturday, June 15, 2019 12:35 AM IST
കോ​ഴി​ക്കോ​ട്: ഹോ​ട്ട​ൽ കൗ​ണ്ട​റി​ൽ നി​ന്ന് മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ച പ്ര​തി​യെ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി ക​സ​ബ പോ​ലീ​സ് പി​ടി​കൂ​ടി. വെ​ള്ളി​മാ​ട്കു​ന്ന് സ്വ​ദേ​ശി പു​തി​യേ​ട​ത്ത് ബെ​ന്നി​ലോ​യ്ഡി(40)നെ​യാ​ണ് എ​സ്ഐ സി​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്.
മാ​വൂ​ർ റോ​ഡ് പു​തി​യ​ന്പ​ലം റോ​ഡ് ജം​ഗ്ഷ​നി​ലെ വൈ​ഷ്ണ​വി ഹോ​ട്ട​ൽ കൗ​ണ്ട​റി​ൽ നി​ന്ന് കാ​ർ​ബ​ൺ കെ-9 ​ഫോ​ണാ​ണ് ഇ​യാ​ൾ മോ​ഷ്ടി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഹോ​ട്ട​ൽ റി​സ​പ്ഷ​ൻ കൗ​ണ്ട​റി​ന് സ​മീ​പം പ​രി​ച​യം ന​ടി​ച്ച് നി​ന്ന ഇ​യാ​ൾ ത​ന്ത്ര​പൂ​ർ​വ്വം ഫോ​ൺ മോ​ഷ്ടി​ച്ച് ക​ട​ന്ന് ക​ള​യു​ക​യാ​യി​രു​ന്നു. ഫോ​ൺ ന​ഷ്ട​പ്പെ​ട്ട വി​വി​രം മ​ന​സി​ലാ​ക്കി​യ ഉ​ട​മ പ​രാ​തി​യോ​ട​പ്പം ഹോ​ട്ട​ലി​ലെ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സി​ന് കൈ​മാ​റി. ഇ​യാ​ളെ പോ​ലീ​സ് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ മൊ​ഫ്യൂ​സ​ൽ ബ​സ് സ്റ്റാ​ഡി​ൽ നി​ന്ന് പി​ടി​കൂ​ടി. ഇ​യാ​ൾ മു​ൻ ക​ള​വു കേ​സി​ൽ പ്ര​തി​യാ​ണ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.