ഫ്ലഡ് സ്‌​ക്വാ​ഡു​ക​ള്‍ ത​യാ​ർ
Saturday, June 15, 2019 12:36 AM IST
കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ലം ശ​ക്തി​യാ​ര്‍​ജി​ച്ച​തോ​ടെ അ​പ​ക​ട​സാ​ധ്യ​ത​മു​ന്നി​ല്‍ ക​ണ്ട് ന​ഗ​ര​പ​രി​ധി​യി​ല്‍ പ്ര​ത്യേ​ക സ്‌​ക്വാ​ഡി​നെ നി​യോ​ഗി​ച്ചു. അ​സി.​എ​ന്‍​ജി​നിയ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ട്ട് ഫ്ലഡ് സ്‌​ക്വാ​ഡു​ക​ളാ​ണ് ന​ഗ​ര​ത്തി​ലു​ട​നീ​ളം പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ക. ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ക, വെ​ള്ള​ക്കെ​ട്ടു​ക​ൾ ഒ​ഴി​വാ​ക്കു​ക, വെ​ള്ള​പ്പൊ​ക്ക​വും കെ​ടു​തി​ക​ളും ഉ​ണ്ടാ​കാ​നി​ട​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ ജാ​ഗ്ര​ത​യോ​ടെ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ക, മ​ഴ​ക്കാ​ല​പൂ​ര്‍​വ​ശു​ചീ​ക​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കു​ക എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​ല​ക്ഷ്യം.
സ്‌​ക്വാ​ഡു​ക​ളി​ലേ​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ട ജീ​വ​ന​ക്കാ​ര്‍ കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി​ക​ളു​ടെ പ​രി​ഹാ​ര ന​ട​പ​ടി​ക​ള്‍​ക്ക് മു​ന്നി​ട്ടി​റ​ങ്ങ​ണം. ഓ​രേ​സ്‌​ക്വാ​ഡി​ലും ഡ്രൈ​വ​ര്‍ ഉ​ള്‍​പ്പെ​ടെ നാ​ലു​വീ​തം അം​ഗ​ങ്ങ​ളാ​ണ് ഉ​ള്ള​ത്.എ​ഇ​മാ​രാ​യി​രി​ക്കും സ്‌​കാ​ഡി​ലെ ലീ​ഡ​ര്‍​മാ​ര്‍. ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​ണ് അ​സി.​ലീ​ഡ​ര്‍​മാ​ര്‍ . വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന പ​രാ​തി​ക​ള്‍ യ​ഥാ​സ​മ​യം സ്‌​ക്വാ​ഡ് ലീ​ഡ​ര്‍​മാ​ര്‍​ക്ക് കൈ​മാ​റ​ണം. തു​ട​ര്‍​ന്ന് സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ള്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്ത​ണം.
രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫീ​സി​ല്‍ ല​ഭി​ക്കു​ന്ന​പ​രാ​തി​ക​ള്‍ ര​ജി​സ്റ്റ​റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് നൈ​റ്റ് വാ​ച്ച​ര്‍​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സ്‌​ക്വാ​ഡ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്കു​ന്ന ഡ്രൈ​വ​ര്‍​മാ​ര്‍ മ​റ്റ് ഡ്യൂ​ട്ടി ഏ​റ്റെ​ടു​ക്ക​രു​തെ​ന്നും ക​ര്‍​ശ​ന​നി​ര്‍​ദേ​ശ​മു​ണ്ട്. എ​ല്ലാ​മാ​സ​വും നാ​ശ​ന​ഷ്ട​ങ്ങളെ സംബന്ധിച്ച റി​പ്പോ​ര്‍​ട്ട് ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് കൈ​മാ​റും. റോ​ഡു​ക​ള്‍​ക്കും കെ​ട്ടി​ട​ങ്ങ​ള്‍​ക്കു​മു​ള്ള നാ​ശ​ന​ഷ്ട​ങ്ങ​ള്‍ യ​ഥാ​സ​മ​യം അ​സി.​എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജീ​നീ​യ​ര്‍ മു​ഖേ​ന ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് രേ​ഖാ​മൂ​ലം റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണം. ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ന്‍​കൂ​ര്‍ തു​ക ആ​വ​ശ്യ​മെ​ങ്കി​ല്‍ അ​നു​വ​ദി​ക്കും. വെ​ള്ള​ക്കെ​ട്ടും ചെ​ളി​യും നീ​ക്കം ചെ​യ്യാ​ന്‍ അ​താ​ത് വാ​ര്‍​ഡു​ക​ളി​ലെ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രു​ടെ കീ​ഴി​ലു​ള്ള ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.
സ്‌​ക്വാ​ഡി​ലെ അം​ഗ​ങ്ങ​ള്‍ മു​ന്‍​കൂ​ര്‍ അ​നു​മ​തി​യി​ല്ലാ​തെ അ​വ​ധി എ​ടു​ക്ക​രു​തെ​ന്നും ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.​സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ള്‍ .സ്‌​ക്വാ​ഡ്-1.(വാ​ർ​ഡ്-6,7,8,9,10,12, 13,14,25,26,70) -അ​ഞ്ജ​ലി (എ​ഇ)-9495551383, സി.​കെ.​വ​ല്‍​സ​ണ്‍ (എ​ച്ച്‌​ഐ) 9061094204, സു​നി​ല്‍ കു​മാ​ര്‍(ജെ​എ​ച്ച്‌​ഐ)-9495 409668, സ്‌​ക്വാ​ഡ് 2- ( വാ​ർ​ഡ്- 11,15,16,17,18,1 9,20,21,22,24) - ഷീ​ബ (എ​ഇ)-9744828344,സി.​ടി.​വി​ശ്വ​നാ​ഥ​ന്‍ -(എ​ച്ച്ഐ) 75618 47370, റെ​ജി തോ​മ​സ് (ജെ​എ​ച്ച്‌​ഐ)9497142915, സ്‌​ക്വാ​ഡ് 3- (വാ​ർ​ഡ്- 60,61,62, 63,64,65,66,67,68,69) - മു​സ്ത​ഫ-(​എ​ഇ) 8589808556, ഇ.​ബാ​ബു-(​എ​ച്ച്‌​ഐ) 9495611621 ഷ​മീ​ര്‍ (ജെ​എ​ച്ച്‌​ഐ)സ്‌​ക്വാ​ഡ് 4-( 23,27,28,29,30,31,32,33,34,35)- സ​ന്തോ​ഷ്(​എ​ഇ)9447244693, ജി​തേ​ഷ്(​എ​ച്ച്‌​ഐ) 9207352559,, കൃ​ഷ്ണ കു​മാ​ര്‍ (ജെ​എ​ച്ച്‌​ഐ) 8281643176 , സ്‌​ക്വാ​ഡ് 5-(36,37,38, 39, 54,55,56,57,58,59) -ഉ​മാ ദേ​വി.(​എ​ഇ)9567403059 പി.​പി. പ്ര​കാ​ശ​ന്‍ (എ​ച്ച്‌​ഐ) 9207112231 സീ്റ്റീ​ഫ​ന്‍ (ജെ​എ​ച്ച്‌​ഐ) 9947694089. എ​ല​ത്തൂ​ര്‍ , ബേ​പ്പൂ​ര്‍, ചെ​റു​വ​ണ്ണൂ​ര്‍ ഡി​വി​ഷ​നു​ക​ളി​ലെ സ്‌​ക്വാ​ഡു​ക​ളു​ടെ ചു​മ​ത​ല സോ​ണ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കാ​ണ്.
സോ​ണ​ൽ പ​രി​ധി​ക​ളി​ലെ വാ​ർ​ഡു​ക​ളി​ൽ സോ​ണ​ൽ ഓ​ഫീ​സി​ൽ​നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ൾ​പ്പെ​ടു​ത്തി. സ​ഹാ​യ​ത്തി​ന് ബ​ന്ധ​പ്പെ​ട്ട സോ​ണ​ൽ ഓ​ഫീ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണം.