ഐ​ക്യം നി​ലനി​ർ​ത്തി​യാ​ൽ വ​ലി​യ വി​ജ​യം നേ​ടാ​നാ​കും: മു​ല്ല​പ്പ​ള്ളി
Sunday, June 16, 2019 12:27 AM IST
മു​ക്കം: ലോ​ക് സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ വ​ലി​യ വി​ജ​യ​ത്തി​ന് കാ​ര​ണം ഒ​റ്റ​ക്കെ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ​ന്നും ഈ ​ഐ​ക്യം നി​ല നി​ർ​ത്തി​യാ​ൽ അ​ടു​ത്ത ഉ​പ​തെര​ഞ്ഞെ​ടു​പ്പു​ക​ളി​ലും വ​ലി​യ വി​ജ​യം നേ​ടാ​നാ​കു​മെ​ന്നും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ . മു​ക്ക​ത്ത് വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം യു​ഡി​എ​ഫ് നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സി‌​പി​എ​മ്മി​നെ ജ​ന​ങ്ങ​ൾ വെ​റു​ത്ത് ക​ഴി​ഞ്ഞ​താ​യും ബം​ഗാ​ളി​ലേ​യും ത്രി​പു​ര​യി​ലേ​യും പോ​ലെ സി​പി​എം കേ​ര​ള​ത്തി​ലും ത​ക​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടിചേ​ർ​ത്തു. സി.​പി. ചെ​റി​യ​മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​പി. അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ, ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, എ​ൻ. സു​ബ്ര​മ​ണ്യ​ൻ, പി.​വി. ബാ​ല​ച​ന്ദ്ര​ൻ, വി.​വി. പ്ര​കാ​ശ്, മു​ഹ​മ്മ​ദ് കു​ഞ്ഞി, കെ.​പി. ജ​യ​ല​ക്ഷ്മി, ഇ​സ്മാ​ഈ​ൽ മൂ​ത്തേ​ടം, വി.​കെ. ഹു​സൈ​ൻ കു​ട്ടി, കെ.​വി. അ​ബ്ദു​റ​ഹി​മാ​ൻ, അ​ന്ന​മ്മ, റോ​യ് മു​രി​ക്കോ​ലി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.