പൊ​തു​വി​ദ്യാ​ഭ്യാ​സം ഉ​ണ​ര്‍​വി​ന്‍റെ പാ​ത​യി​ല്‍; മ​ന്ത്രി ഡോ. ​കെ.​ടി. ജ​ലീ​ല്‍
Sunday, June 16, 2019 12:27 AM IST
താ​മ​ര​ശേ​രി: സം​സ്ഥാ​ന​ത്തെ പൊ​തു​വി​ദ്യാ​ഭ്യാ​സ രം​ഗം ‍ ഉ​ണ​ര്‍​വി​ന്‍റെ പാ​ത​യി​ലാ​ണെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ന്യൂ​ന​പ​ക്ഷ ക്ഷേ​മ മ​ന്ത്രി ഡോ. ​കെ.​ടി. ജ​ലീ​ൽ.
കൊ​ടു​വ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ലം സ​മ​ഗ്ര വി​ദ്യാ​ഭ്യാ​സ വി​ക​സ​ന പ​ദ്ധ​തി​യാ​യ ക്രി​സ്റ്റ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ഉ​ന്ന​ത വി​ജ​യി​ക​ള്‍​ക്കു​ള്ള അ​നു​മോ​ദ​ന ച​ട​ങ്ങ് 'നി​റ​വ്' താ​മ​ര​ശേ​രി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.
മു​ന്‍​കാ​ല​ങ്ങ​ളി​ലേ​തു പോ​ലെ പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള കൊ​ഴി​ഞ്ഞു പോ​ക്കു ഇ​പ്പോ​ഴി​ല്ല. പ​ക​രം ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് കു​ട്ടി​ക​ളു​ടെ ഒ​ഴു​ക്കാ​ണ് കാ​ണാ​ന്‍ ക​ഴി​യു​ന്ന​ത്. 1.6 ല​ക്ഷം പേ​രാ​ണ് ഈ ​വ​ര്‍​ഷം പൊ​തു​വി​ദ്യാ​ല​യ​ത്തി​ല്‍ ചേ​ര്‍​ന്നി​രി​ക്കു​ന്ന​ത്. അ​ക്കാ​ദ​മി​ക് ത​ല​ത്തി​ലും ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലും സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ള്‍ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളേ​ക്കാ​ള്‍ മി​ക​ച്ച നി​ല​വാ​രം പു​ല​ര്‍​ത്തു​ന്നു​ണ്ട്.
പൊ​തു​വി​ദ്യ​ഭ്യാ​സ​ത്തെ ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാണ്. ന​മ്മു​ടെ മ​ത​നി​ര​പേ​ക്ഷ​ത നി​ല​നി​ർത്തു​ന്ന​ത് പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളാ​ണ്.
നാ​ടി​ന്‍റെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​ന് മ​റ്റെ​ല്ലാ വി​ക​സ​ന​ത്തേ​ക്കാ​ളും പ​രി​ഗ​ണി​ക്കു​ന്ന​ത് ആ ​നാ​ട്ടി​ലെ സ്ത്രീ​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ്. ന​മ്മു​ടെ നാ​ട്ടി​ലെ പെ​ണ്‍​കു​ട്ടി​ക​ളെ​ല്ലാ​വ​രും ഇ​ന്ന് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലു​ള്ള വി​ദ്യാ​ഭ്യാ​സം നേ​ടി​കൊ​ണ്ടി​രി​ക്കു​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
2018-19 വ​ര്‍​ഷ​ത്തി​ല്‍ എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ല്‍ മു​ഴു​വ​ന്‍ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് നേ​ടി​യ​വ​രെ​യും മെ​ഡി​ക്ക​ല്‍, എ​ൻ​ജി​നിയ​റിം​ഗ് പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത റാ​ങ്ക് നേ​ടി​യ​വ​രെ​യു​മാ​ണ് അ​നു​മോ​ദി​ച്ച​ത്.
പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ തൃ​ശൂ​ര്‍ സീ​താ​റാം ടെ​ക്സ്‌​റ്റൈ​ല്‍ ലി​മി​റ്റ​ഡ് ചെ​യ​ര്‍​മാ​നാ​യി നി​യ​മി​ത​നാ​യ പി. ​മു​ഹ​മ്മ​ദ് യൂ​സു​ഫ്ഹാ​ജി​യെ​ ചടങ്ങിൽ ആ​ദ​രി​ച്ചു.
കാ​രാ​ട്ട്‌​റ​സാ​ഖ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​നന്‍റ് അ​ഗ​സ്തി പ​ല്ലാ​ട്ട്, ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം വി.​ഡി. ജോ​സ​ഫ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എ.​പി. ഹു​സയി​ന്‍, കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ. ​ബാ​ബു, കൗ​ണ്‍​സി​ല​ര്‍ വാ​യോ​ളി​മു​ഹ​മ്മ​ദ്, താ​മ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം കെ. ​സ​ര​സ്വ​തി, ഡി​ഇ​ഒ എ​ന്‍ മു​ര​ളി, എ​ഇ​ഒ​മാ​രാ​യ എ​ന്‍.​പി. മു​ഹ​മ്മ​ദ് അ​ബ്ബാ​സ്, വി. ​മു​ര​ളി​കൃ​ഷ്ണ​ന്‍, സീ​നി​യ​ര്‍ ഡ​യ​റ്റ് ല​ക്ച​റര്‍ യു.​കെ. അ​ബ്ദു​ള്‍​നാ​സ​ര്‍, ക​ണ്ടി​യി​ല്‍ മു​ഹ​മ്മ​ദ്, ഒ​പി​ഐ കോ​യ, ജോ​ണ്‍​സ​ണ്‍ ച​ക്കാ​ട്ടി​ല്‍, കെ.​വി. സെ​ബാ​സ്റ്റി​യ​ന്‍, ഫാ. ​സി​ബി പൊ​ന്‍​പാ​റ, റെ​ജി ജോ​സ​ഫ്, ടി.​സി. വാ​സു, ക​രീം പു​തു​പ്പാ​ടി, ക്രി​സ്റ്റ​ല്‍ ക​ണ്‍​വീ​ന​ര്‍ ബി​പി​ഒ വി.​എം. മെ​ഹ​റ​ലി, ജോ​സ് തു​രു​ത്തി​മ​റ്റം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.