സി​പി​എം ആ​ത്മ​ പ​രി​ശോ​ധ​ന​യ്ക്കു ത​യാ​റാ​ക​ണം: കെ.മു​ര​ളീ​ധ​ര​ൻ
Sunday, June 16, 2019 12:27 AM IST
മ​രു​തോ​ങ്ക​ര: സി​പി​എം ഇ​നി​യും ആ​ത്മ പ​രി​ശോ​ധ​ന​യ്ക്ക് ത​യാറാ​കാ​തെ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് രാഷ്‌ട്രീയ എ​തി​രാ​ളി​ക​ളെ വ​ക വ​രു​ത്താ​നാണ് ഉ​ദ്ദേ​ശ്യമെ​ങ്കി​ൽ അ​വ​രെ കാ​ത്തി​രി​ക്കു​ന്ന​ത് ഇ​നി​യും വ​ൻ പ​രാ​ജ​യ​ങ്ങ​ൾ ത​ന്നെ​യെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ എം​പി. മ​രു​തോ​ങ്ക​ര, കാ​വി​ലും​പാ​റ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ​പി​സി​സി സെ​ക്ര​ട്ട​റി കെ.​പ്ര​വീ​ൺ കു​മാ​ർ,കെ.​ടി. ജെ​യിം​സ്, ജോ​ൺ പൂ​ത​ക്കു​ഴി, കെ.​പി അ​ബ്ദു​ൾ റ​സാ​ഖ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.