ഡോ. ​ജോ​ര്‍​ജ് മാ​ത്യു​വി​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ ഡി​എ​ഫ്‌​സി അ​നു​ശോ​ചി​ച്ചു
Monday, June 17, 2019 12:48 AM IST
താ​മ​ര​ശേ​രി: മ​ല​യോ​ര​ത്ത് ആ​തു​ര​സേ​വ​ന മേ​ഖ​ല​യി​ലും സാ​മൂ​ഹ്യ​സേ​വ​ന രം​ഗ​ത്തും കെ​ടാ​വി​ള​ക്കാ​യി ശോ​ഭി​ച്ച ഡോ. ​ജോ​ര്‍​ജ് മാ​ത്യു​വി​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ ഡി​എ​ഫ്‌​സി താ​മ​ര​ശേ​രി രൂ​പ​താ ക​മ്മ​ിറ്റി അ​നു​ശോ​ചി​ച്ചു.
കോ​ഴി​ക്കോ​ട് പി​എം​ഒ​സി​യി​ല്‍ ചേ​ര്‍​ന്ന ഡി​എ​ഫ്‌​സി രൂ​പ​താ നേ​തൃ​സം​ഗ​മ​ത്തി​ലാ​ണ് അ​നു​സ്മ​ര​ണം ന​ട​ത്തി​യ​ത്. മു​പ്പ​ത്തി​ഒ​ന്നാം വ​യ​സി​ല്‍ 1974 ല്‍ ​ത​ല​യാ​ട്-​എ​സ്റ്റേ​റ്റ്മു​ക്ക് റോ​ഡി​ല്‍ പൂ​ള​ച്ചു​വ​ട് എ​ന്ന സ്ഥ​ല​ത്ത് രാ​ജ​ഗി​രി ഹോ​സ്പി​റ്റ​ല്‍ തു​ട​ങ്ങി​യ​ത് അ​ക്കാ​ല​ത്ത് വ​ലി​യ ആ​ശ്വാ​സ​മാ​യി​രു​ന്നു. ചി​കി​ത്സ​ക്കെ​ത്തു​ന്ന​വ​രു​ടെ രോ​ഗ​ത്തി​നാ​വ​ശ്യ​മാ​യ ചി​കി​ത്സാ രോ​ഗി​യു​ടെ ക​ഴി​വി​ന​നു​സ​രി​ച്ചു​ള്ള പ്ര​തി​ഫ​ലം അ​താ​യി​രു​ന്നു ഡോ​ക്ട​റു​ടെ രീ​തി.
അ​ര​നൂ​റ്റാ​ണ്ടോ​ളം അ​ദ്ദേ​ഹം രോ​ഗി​ക​ള്‍​ക്കു ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും സാ​ധു​ക്ക​ള്‍​ക്കും അ​ത്താ​ണി​യാ​യി​രു​ന്നു.
ചു​രു​ങ്ങി​യ ചെല​വി​ല്‍ നി​ര​വ​ധി യു​വ​തി​ക​ളാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ന​ഴ്‌​സിം​ഗ് കോ​ള​ജി​ല്‍ നി​ന്ന് പ​ഠി​ച്ചി​റ​ങ്ങി ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച​ത്.
തേ​ടി​യെ​ത്തു​ന്ന​വ​രെ കൈ​വി​ടാ​തെ നെ​ഞ്ചോ​ടു ചേ​ര്‍​ത്ത് ആ​ശ്വ​സി​പ്പി​ക്കു​ന്ന പ്ര​കൃ​ത​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റേതെ​ന്നും എ​ല്ലാ​വ​രോ​ടും ഏ​റെ സ്‌​നേ​ഹ​ത്തോ​ടെ പെ​രു​മാ​റു​ന്ന അ​ദ്ദേ​ഹം അ​ടു​പ്പ​മു​ള്ള​വ​ര്‍​ക്ക് സു​ഹൃ​ത്തും ഗു​രു​സ്ഥാ​നീ​യ​നു​മാ​യി​രു​ന്നെ​ന്ന് അ​ടു​ത്ത സു​ഹൃ​ത്താ​യി​രു​ന്ന ജോ​ജി മേ​ല്‍​വെ​ട്ടം ഓ​ര്‍​ത്തെ​ടു​ത്തു. യൗ​വ​ന​കാ​ലം മു​ത​ല്‍ നാ​ളി​തു​വ​രെ നാ​ടി​ന്‍റെ ന​ന്മ​യ്ക്കാ​യി മാ​ത്രം പ്ര​വ​ര്‍​ത്തി​ച്ച ഡോ. ​ജോ​ര്‍​ജ് മാ​ത്യു​വി​ന്‍റെ നി​ര്യാ​ണം മ​ല​യോ​ര​മേ​ഖ​ല​യ്ക്ക് തീ​രാ ന​ഷ്ട​മാ​യെ​ന്നും യോ​ഗം സ്മ​രി​ച്ചു. ഡി​എ​ഫ്സി സം​സ്ഥാ​ന ജേ​ാ.ഡ​യ​റ​ക്ട​ർ ഫാ. ​ജി​നോ പു​ന്ന​മ​റ്റം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​എ​ഫ്‌​സി രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് വ​ട്ടു​ക​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ജി മേ​ൽ​വെ​ട്ടം അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ദീ​പി​ക റ​സി​ഡ​ന്‍റ് മാ​നേ​ജ​ര്‍ ഫാ. ​സാ​യി പാ​റ​ന്‍​കു​ള​ങ്ങ​ര, സെ​ബാ​സ്റ്റ്യ​ൻ ളാ​മ​ണ്ണി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.