തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി
Tuesday, June 18, 2019 10:49 PM IST
നാ​ദാ​പു​രം: മാ​വേ​ലി സ്റ്റോ​റി​ലെ താ​ത്ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​നെ വീ​ടി​ന​ക​ത്ത് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പു​റ​മേ​രി സ്വ​ദേ​ശി ആ​ല​മ്പാ​ടി പ​രേ​ത​രാ​യ ഗോ​പാ​ല​ന്‍ ന​മ്പ്യാ​റു​ടേ​യും, ശാ​ന്താ​മ്മ​യു​ടേ​യും മ​ക​ന്‍ പ​ദ്മ​നാ​ഭ​ന്‍ (48)നെ​യാ​ണ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. അ​ഴി​യൂ​ര്‍ മാ​വേ​ലി സ്റ്റോ​റി​ലെ ദി​വ​സ വേ​ത​ന​ക്ക​രാ​നാ​യി​രു​ന്നു.

ത​നി​ച്ച് താ​മ​സി​ക്കു​ന്ന ഇ​യാ​ളു​ടെ വീ​ടി​ന​ക​ത്ത് നി​ന്നും ദു​ര്‍​ഗ​ന്ധം വ​മി​ച്ച​തി​നെ തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ ജ​ന​ല്‍ പാ​ളി തു​റ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​ക​ത്ത് മു​റി​യി​ല്‍ തൂ​ങ്ങി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ത്തി​ന് നാ​ല് ദി​വ​സ​ത്തോ​ളം പ​ഴ​ക്ക​മു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. നാ​ദാ​പു​രം പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം പോ​സ്റ്റ് മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്കാ​യി വ​ട​ക​ര ഗ​വ. ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. സ​ഹോ​ദ​ര​ങ്ങ​ള്‍: പ​ദ്മാ​വ​തി, പ​ദ്മ​ജ.