പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​യെ റാ​ഗ് ചെയ്ത​താ​യി പ​രാ​തി
Wednesday, June 19, 2019 12:44 AM IST
താ​മ​ര​ശേ​രി: പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​യെ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​ക​ള്‍ ക്രൂ​ര​മാ​യി റാ​ഗി​ങ്ങി​ന് ഇ​ര​യാ​ക്കി​യ​താ​യി പ​രാ​തി. താ​മ​ര​ശേ​രി ഗ​വ. ഹ​യ​ര്‍​സെ​ക്ക​ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ് വ​ണ്‍ കോ​മേ​ഴ്സി​ലെ ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ളെ​യാ​ണ് സ്‌​കൂ​ളി​ലെ പ്ല​സ് ടു ​കോ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ലെ 30 ഓ​ളം വ​രു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍ ചേ​ര്‍​ന്നാണ് ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച​ത്.
ചൊ​വ്വാ​ഴ്ച്ച ഉച്ചയ്ക്കാ​ണ് സം​ഭ​വം. സീ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഷ​ര്‍​ട്ട് അ​ഴി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഷ​ര്‍​ട്ട് ഊ​രാ​ന്‍ വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ര്‍​ന്ന് മ​ര്‍​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. മു​ഖ​ത്ത് അ​ടി​ക്കു​ന്ന​ത് ത​ട​ഞ്ഞ​തി​ല്‍ പ്ര​കോ​പി​ത​രാ​യ സീ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥിക​ള്‍ ജൂ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​യെ മ​തി​ലി​ല്‍ നി​ന്നും താ​ഴേ​ക്ക് എ​ടു​ത്ത് എ​റി​യു​ക​യാ​യി​രു​ന്നെ​ന്ന് വി​ദ്യാ​ര്‍​ഥി പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.
വീ​ഴ്ച​യി​ല്‍ ത​ല​യ്ക്ക് പ​രി​ക്കേ​റ്റ വി​ദ്യാ​ര്‍​ഥി​യെ താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കു​ട്ടി​യു​ടെ പ​രാ​തി​യി​ല്‍ കേ​സ് എ​ടു​ത്ത​താ​യി താ​മ​ര​ശേ​രി സി​ഐ ടി.​എ. അ​ഗ​സ്റ്റി​ന്‍ പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ ദി​വ​സം പൂ​നൂ​ര്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻഡ​റി സ്‌​കൂ​ളി​ലും സീ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ജൂ​ണിയ​ര്‍ വി​ദ്യാ​ര്‍​ഥി​യെ ക്രൂ​ര​മാ​യി റാ​ഗ് ചെ​യ്തി​രു​ന്നു. പാ​ന്‍റിനു നീ​ളം കൂ​ടു​ത​ലാ​യ​തി​നാ​ല്‍ മ​ട​ക്കി വ​ച്ചി​രു​ന്ന​ത് അ​ഴി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് മ​ദ്ദി​ച്ച​ത്. സ്‌​കൂ​ള്‍ അ​ധി​കൃ​ത​രാ​ണ് വി​ദ്യാ​ര്‍​ഥി​യെ ബാ​ലു​ശേ​രി​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്.
പ​രാ​തി ബാ​ലു​ശേ​രി പോ​ലീ​സി​ന് കൈ​മാ​റി​യ​താ​യും സ്‌​കൂ​ളി​ന്‍റെ അ​ച്ച​ട​ക്ക​ത്തെ ബാ​ധി​ക്കു​മെ​ന്ന​തി​നാ​ല്‍ കു​റ്റ​ക്ക​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.