ഒ​ന്നേ​കാ​ല്‍ കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍
Wednesday, June 19, 2019 12:44 AM IST
താ​മ​ര​ശേ​രി: മോ​ട്ടോ​ര്‍ സൈ​ക്കി​ളി​ല്‍ ക​ട​ത്തി​ക്കൊ​ണ്ടു​വ​രു​ക​യാ​യി​രു​ന്ന ഒ​ന്നേ​കാ​ല്‍ കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​രാ​ള്‍ പി​ടി​യി​ലാ​യി. കോ​ഴി​ക്കോ​ട് മാ​വൂ​ര്‍ ക​ണ്ണി​പ​റ​മ്പ് ക​ക്കാ​ര​ത്തി​ല്‍ വീ​ട്ടി​ല്‍ സെ​മീ​റി (40) നെ​യാ​ണ് താ​മ​രേ​ശ​രി എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​പി. വേ​ണു​വും സം​ഘ​വും ചേ​ര്‍​ന്ന് അ​മ്പാ​യ​ത്തോ​ട് നി​ന്ന് അ​റ​സ്റ്റു ചെ​യ്ത​ത്.
മാ​വൂ​ര്‍ സ്വ​ദേ​ശി​യാ​യ ഇ​യാ​ള്‍ ത​മി​ഴ്‌​നാ​ട്ടി​ലെ ഡി​ണ്ടി​ക്ക​ലി​ല്‍ നി​ന്നും ക​ഞ്ചാ​വ് മൊ​ത്ത​മാ​യി കൊ​ണ്ടു​വ​ന്ന് ചെ​റി​യ പൊ​തി​ക​ളാ​ക്കി ചി​ല്ല​റ വി​ല്‍​പ്പ​ന​ക്കാ​ര്‍​ക്ക് ന​ല്‍​കി വ​രു​ക​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് എ​ക്‌​സൈ​സ് ഇ​ന്‍റലി​ജ​ന്‍​സ് ന​ല്‍​കി​യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ഇയാൾ‍ താ​മ​ര​ശേ​രി എ​ക്‌​സൈ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. അ​മ്പാ​യ​ത്തോ​ട് വാ​ഹ​ന പ​രി​ശോ​ധ​നയ്ക്കിടെ​യാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്.
ക​ഞ്ചാ​വ് ക​ട​ത്തി​ക്കൊ​ണ്ടു വ​രു​ന്ന​തി​ന് ഉ​പ​യോ​ഗി​ച്ച ബൈ​ക്കും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ​രി​ശോ​ധ​ന​യി​ല്‍ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ സു​രേ​ഷ് ബാ​ബു, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ കെ. ​പ്ര​സാ​ദ്, ശ്യാം ​പ്ര​സാ​ദ്, വി​വേ​ക്, ശ്രീ​രാ​ജ്, സു​രാ​ഗ്, ല​ത​മോ​ള്‍, ഡ്രൈ​വ​ര്‍ കൃ​ഷ്ണ​ന്‍ എ​ന്നി​വ​രും കോ​ഴി​ക്കോ​ട് എ​ക്‌​സൈ​സ് ഇ​ന്റ​ലി​ജ​ന്‍​സി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ കെ. ​ഗി​രീ​ഷും പ​ങ്കെ​ടു​ത്തു.
താ​മ​ര​ശേ​രി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻഡ് ചെ​യ്തു.