ബ്രൗ​ണ്‍​ഷു​ഗ​റു​മാ​യി യു​വാ​വി​നെ എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി
Wednesday, June 19, 2019 12:44 AM IST
പേ​രാ​മ്പ്ര: ബ്രൗ​ണ്‍​ഷു​ഗ​റു​മാ​യി യു​വാ​വി​നെ പേ​രാ​മ്പ്ര എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി. 100 പൊ​തി സാ​ധ​ന​വു​മാ​യി പ​യ്യോ​ളി കു​ര്യാ​ടി താ​ഴെ പ​റ​മ്പി​ല്‍ റി​യാ​സാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
കൊ​യി​ലാ​ണ്ടി, വ​ട​ക​ര, പ​യ്യോ​ളി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ മൊ​ത്ത​മാ​യി ബ്രൗ​ണ്‍​ഷു​ഗ​ര്‍ എ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന ആ​ളാ​ണ് റി​യാ​സെ​ന്ന് എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പ​ക്ട​ര്‍ സി. ​ശ​ര​ത് ബാ​ബു പ​റ​ഞ്ഞു. എ​ക്‌​സൈ​സ് ഇ​ന്‍റലി​ജ​ന്‍​സി​ന് കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് പ​യ്യോ​ളി ടൗ​ണി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ​യാ​ണ് റെ​യി​ഡ് ന​ട​ത്തി​യ​ത്.