റി​ലേ​ഷ​ൻ​ഷി​പ്പ് കേ​ര​ള പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം
Wednesday, June 19, 2019 12:44 AM IST
തി​രു​വ​മ്പാ​ടി: റി​ലേ​ഷ​ൻ​ഷി​പ്പ് കേ​ര​ള പ​ഞ്ചാ​യ​ത്ത്ത​ല ഉ​ദ്ഘാ​ട​നം തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ വ​ച്ച് ന​ട​ന്നു.
സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന റി​ലേ​ഷ​ൻ​ഷി​പ്പ് കേ​ര​ള പ​ദ്ധ​തി​യു​ടെ പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ംബർ കാ​സിം നി​ർ​വ​ഹി​ച്ചു. പ​ത്താം വാ​ർ​ഡി​ലെ വ​യോ​ജ​ന അ​യ​ൽ​കൂ​ട്ട​ത്തി​ന്‍റെ സെ​ക്ര​ട്ട​റി യ​ശോ​ദ​യ്ക്ക് മി​നുട്സ് ന​ൽ​കി​യാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്യ്ത​ത്.
വി​യോ​ജ​ന ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ങ്ങ​ളു​ടെ ഉ​ന്ന​മ​നം ല​ക്ഷ്യം വ​ഹി​ച്ചു​കൊ​ണ്ട് 2019- 2020 വ​ർ​ഷ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി​യ പ​ദ്ധ​തി​യാ​ണ് റി​ലേ​ഷ​ൻ​ഷി​പ്പ് കേ​ര​ള. സ​മൂ​ഹ​ത്തി​ലും കു​ടും​ബ​ത്തി​ലും ഒ​റ്റ​പ്പെ​ട്ടു കൊ​ണ്ടി​രി​ക്കു​ന്ന വി​യോ​ജ-​ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ങ്ങ​ളെ ഒ​രു​മി​ച്ച് ചേ​ർ​ത്ത​തോ​ടൊ​പ്പം അ​വ​ർക്ക് കു​ടു​ബ​ശ്രീ മു​ഖേ​ന സ​ഹാ​യ ഹ​സ്തം നീ​ട്ടു​ക​യാ​ണ് സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​ത്.
തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റ്യ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ്, ക്ഷേ​മ​കാ​ര്യ സ്റ്റാ​റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ, മെ​ംബർ​മാ​ർ, കു​ടു​ംബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.