പേ​രാ​ന്പ്രയില്‍ 20 മു​ത​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ല്‍ മാ​റ്റം
Wednesday, June 19, 2019 12:44 AM IST
പേ​രാ​മ്പ്ര: ന​ഗ​ര സൗ​ന്ദ​ര്യ​വ​ത്ക​ര​ണത്തിന്‍റെ ഭാ​ഗ​മാ​യി പാ​ല​ങ്ങ​ളു​ടെ പണി ന​ട​ക്കു​ന്ന പേ​രാ​ന്പ്ര പ​ട്ട​ണ​ത്തി​ല്‍ നി​ല​വി​ലു​ള്ള ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തിന് 20-ാം തി​യ്യ​തി മു​ത​ല്‍ മാ​റ്റം വ​രു​ത്തു​വാ​ന്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ചേ​ര്‍​ന്ന ട്രാ​ഫി​ക് അ​ഡൈ്വ​സ​റി ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, പോ​ലീ​സ്, ട്രാ​ഫി​ക് അ​ധി​കാ​രി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി, വ്യാ​പാ​രി വ്യ​വ​സാ​യി പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.
കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള നാ​ല് ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ പൈ​തോ​ത്ത് - ബൈ​പാസ് -ചെ​മ്പ്ര റോ​ഡ് വ​ഴി (ബ​സ് സ്റ്റാൻഡ് ഉ​പ​യോ​ഗി​ക്കാ​തെ) പോ​ക​ണം. വ​ട​ക​ര, കൊ​യി​ലാ​ണ്ടി ഭാ​ഗ​ത്ത് നി​ന്നു​ള്ള ബ​സു​ക​ള്‍ വാ​ല്യ​ക്കോ​ട് - ക​നാ​ല്‍ റോ​ഡ് വ​ഴി സ്റ്റാ​ൻഡില്‍ വ​രു​ക​യും തി​രി​ച്ച് മെ​യി​ന്‍ റോ​ഡ് വ​ഴി പോ​വു​ക​യും ചെ​യ്യ​ണം. ചാ​നി​യം ക​ട​വ് വ​ഴി വ​രു​ന്ന ബ​സു​ക​ള്‍ മൊ​ട്ട​ന്ത​റ​മു​ക്ക് വ​ഴി പൈ​തോ​ത്ത് റോ​ഡ് - ബൈ​പാ​സ് വ​ഴി ചെ​മ്പ്ര റോ​ഡി​ല്‍ ഇ​ട​ത്തോ​ട്ട് ക​യ​റി ആ​ളെ ഇ​റ​ക്ക​ണം. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ നി​ന്ന് മെ​യി​ന്‍ റോ​ഡി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ പ്ര​വേ​ശി​ക്ക​രു​ത്.
മെ​യി​ന്‍ റോ​ഡി​ല്‍ നി​ന്ന് പ്ര​സി​ഡ​ന്‍​സി റോ​ഡി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ള്‍ പ്ര​വേ​ശി​ക്കാ​ന്‍ പാ​ടി​ല്ല. യോ​ഗ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. റീ​ന​ ​അധ്യ​ക്ഷ​ത വ​ഹി​ച്ചു.