ജ​ന​കീ​യ മ​ത്സ്യ​കൃ​ഷി​ക്ക് തീ​റ്റ വി​ത​ര​ണം ചെ​യ്തു
Wednesday, June 19, 2019 12:44 AM IST
താ​മ​ര​ശേ​രി: ഫി​ഷ​റീ​സ് വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന ജ​ന​കീ​യ മ​ത്സ്യ​കൃ​ഷി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ള്‍​ക്കു​ള്ള തീ​റ്റ വി​ത​ര​ണം ന​ട​ത്തി. വി​ത​ര​ണോ​ദ്ഘാ​ട​നം താ​മ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ ഹാ​ജ​റ കൊ​ല്ല​രു​ക​ണ്ടി നി​ര്‍​വ്വ​ഹി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ മ​ഞ്ജി​ത കു​റ്റി​യാ​ക്കി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം എ​ന്‍.​പി. മു​ഹ​മ്മ​ദ​ലി, എ.​ടി. ഹാ​രി​സ്, വി.​കെ.​എ. ക​ബീ​ര്‍, പി.​കെ. ഫ​സ്ല ബാ​നു, സ​യ്യി​ദ് ബാ​ദ്ഷാ ഖാ​ന്‍, ല​ത, മു​ഹ​മ്മ​ദ് അ​ബ്ദു​ല്‍ നി​സാ​ര്‍, പി.​കെ. അ​ബ്ദു​സ്സ​ലാം, ഷ​ജി​ത കൂ​ട​ര​ഞ്ഞി, അ​ക്വാ​ക​ള്‍​ച്ച​ര്‍ പ്ര​മോ​ട്ട​ര്‍ സു​ബൈ​ര്‍ വെ​ഴു​പ്പൂ​ര്‍, പ്രൊ​ജ​ക്ട് കോ​ഡി​നേ​റ്റ​ര്‍ ശ​ര​ണ്യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ച​ക്ക​ ഉ​ത്പ​ന്ന​ങ്ങ​ള്‍: പ​രി​ശീ​ല​നം ന​ട​ത്തി‌

പേ​രാ​മ്പ്ര: ച​ക്ക​യി​ല്‍ നി​ന്നും മൂ​ല്യ​വ​ര്‍​ദ്ധി​ത ഉ​ല്പ​ന്ന​ങ്ങ​ള്‍ ത​യ്യാ​റാ​ക്കു​ന്ന​തി​നെ​കു​റി​ച്ച് പെ​രു​വ​ണ്ണാ​മൂ​ഴി കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്കാ​യി ഏ​ക ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തി.
കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ലെ സ​ബ്ജ​ക്ട് മാ​റ്റ​ര്‍ സ്‌​പെ​ഷ്യ​ലി​സ്റ്റ് എ. ​ദീ​പ്തി പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി. മൂ​ല്യ​വ​ര്‍​ദ്ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​ര്‍​മ്മാ​ണ​ത്തിന്‍റെ കൂടുതൽ വിവരങ്ങൾക്ക് -ഫോ​ണ്‍: 0496 2666041.