മ​റ​ക്കാ​തെ ഇ​ക്കൊ​ല്ല​വും കു​ട്ടി​ക​ൾ​ക്കു സ​മ്മാ​ന​വു​മാ​യി ഡ​യാ​ന ലി​സി എ​ത്തി
Wednesday, June 19, 2019 12:45 AM IST
പേ​രാ​മ്പ്ര: മ​രു​തേ​രി മാ​പ്പി​ള എ​ൽ​പി സ്കൂളി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും കു​ട​ക​ളു​മാ​യി ഡ​യാ​ന എ​ത്തി. പേ​രാ​മ്പ്ര ടൗ​ണി​ൽ ചെ​രു​പ്പു കു​ത്തി ജോ​ലി​യെ​ടു​ക്കു​ന്ന ഡ​യാ​ന ലി​സി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​യാ​ണ്. എ​ല്ലാ വ​ർ​ഷ​വും പേ​രാ​മ്പ്ര മേ​ഖ​ല​യി​ലെ ഏ​തെ​ങ്കി​ലു​മൊ​രു എ​ൽ​പി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​നം ന​ൽ​കാ​ൻ ഡ​യാ​ന എ​ത്തും. മാ​പ്പി​ള എ​ൽ​പി സ്കൂ​ളി​ലെ 40 ല​ധി​കം കു​ട്ടി​ക​ൾ​ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പo​നോ​പ​ക​ര​ണ​ങ്ങ​ളും കു​ട​യും വി​ത​ര​ണം ന​ട​ത്തി​യ​ത്. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ജി​ഷ കോ​ട്ട​പു​റം വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ്
പി. ​പ്ര​ഭാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂൾ പ്ര​ധാ​നാ​ധ്യാ​പി​ക ടി.​കെ. ജി​ജി, ജി​ഷ്ണു സി. ​വാ​ര്യ​ർ, വി.​കെ. സൗ​മ്യ, ഇ.​കെ. റി​ൻ സി, ​ഇ.​കെ. സു​ബീ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.