ഞാ​റ്റു​വേ​ല വി​ല്‍​പ്പ​ന മേ​ള
Wednesday, June 19, 2019 12:45 AM IST
കോ​ഴി​ക്കോ​ട്: തി​രു​വാ​തി​ര ഞാ​റ്റു​വേ​ല​യെ വ​ര​വേ​ല്‍​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സേ​വ് ഗ്രീ​ന്‍ അ​ഗ്രി​ക​ള്‍​ച്ച​റി​സ്റ്റ് വെ​ല്‍​ഫെ​യ​ര്‍ കോ-​ഓ​പ്പ​റേ​റ്റീ​ന് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഫ​ല​വൃ​ക്ഷ​ത്തൈ​ക​ളു​ടെ​യും കാ​ര്‍​ഷി​കോ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ല്‍​പ്പ​ന മേ​ള ആ​രം​ഭി​ച്ചു. ല​ളി​ത​ക​ലാ ആ​ര്‍​ട്ട് ഗാ​ല​റി​ക്ക് മു​ന്നി​ലാ​ണ് മ​ഴ​മ​ര​ങ്ങ​ള്‍ എ​ന്ന പേ​രി​ല്‍ അ​ഞ്ച് ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന പ്ര​ദ​ര്‍​ശ​നം ന​ട​ക്കു​ന്ന​ത്. നാ​ല് വ​ര്‍​ഷം കൊ​ണ്ട് കാ​യ്ക്കു​ന്ന അ​ന്നൂ​ര്‍ കു​ള്ള​ന്‍ തെ​ങ്ങ്, മൂ​ന്ന​ര വ​ര്‍​ഷം കൊ​ണ്ട് കാ​യ്ക്കു​ന്ന കു​ള്ള​ന്‍ ക​മു​ക്, വി​യ​റ്റ്‌​നാം സൂ​പ്പ​ര്‍ എ​ര്‍​ലി ഇ​ന​ത്തി​ല്‍​പെ​ട്ട പ്ലാ​വ്, നാ​സി പ​സ​ന്ത് മാ​വ്, മൂ​വാ​ണ്ട​ന്‍ മാ​വ്, ടി​ഷ്യൂ​ക​ള്‍​ച്ച​ര്‍ വാ​ഴ​ക​ള്‍ , റ​ബൂ​ട്ടാ​ന്‍, ഗ്രാ​മ്പൂ, ഞാ​വ​ല്‍ തു​ട​ങ്ങി​യ ഫ​ല​വൃ​ക്ഷ​ങ്ങ​ളും തു​ണി​യി​ല്‍ തീ​ര്‍​ത്ത ഗ്രോ​ബാ​ഗു​ക​ള്‍ , സ​ഞ്ചി​ക​ള്‍, ജൈ​വ​വ​ള​ങ്ങ​ള്‍ , ജൈ​വ കീ​ട​നാ​ശി​നി​ക​ള്‍ എ​ന്നി​വ​യും മേ​ള​യി​ലു​ണ്ട്.