സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ തേ​ടി മു​ക്കം അ​ഗ്നി​ശ​മ​ന സേ​ന
Wednesday, June 19, 2019 12:45 AM IST
മു​ക്കം: ദു​ര​ന്ത മേ​ഖ​ല​ക​ളി​ൽ ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​ന് സ​ഹാ​യി​ക്കാൻ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ തേ​ടി മു​ക്കം അ​ഗ്നി​ശ​മ​ന സേ​ന. താ​ത്പ​ര്യ​മു​ള്ള ആ​ളു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ക​മ്മ്യൂ​ണി​റ്റി റ​സ്ക്യൂ വോള​ണ്ടി​യ​ർ ടീ​മു​ക​ൾ രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ക്കം ഫ​യ​ർ ഫോ​ഴ്സ് മ​ല​യോ​ര മേ​ഖ​ല​യി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ക​ത്തു ന​ൽ​കി​യി​രു​ന്നു.
എ​ന്നാ​ൽ ഒ​റ്റ പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ടം പോ​ലും മ​റു​പ​ടി ന​ൽ​കി​യി​ല്ലെ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ദു​ര​ന്തം ഉ​ണ്ടാ​കു​മ്പോ​ൾ ശാ​സ്ത്രീ​യ പ​രി​ശീ​ല​നം നേ​ടി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രു​ടെ അ​ഭാ​വം വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​ത് മ​റി​ക​ട​ക്കാ​നാ​യി​രു​ന്നു അ​ഗ്നി​ശ​മ​ന​സേ​ന ഇ​ങ്ങ​നെ​യൊ​രു നി​ർ​ദേ​ശം വ​ച്ചി​രു​ന്ന​ത്.
ഇ​ങ്ങ​നെ രൂ​പീ​ക​രി​ക്കു​ന്ന റ​സ്ക്യൂ വോ​ള​ണ്ടി​യ​ർ ടീ​മു​ക​ൾ​ക്ക് ഘ​ട്ടം​ഘ​ട്ട​മാ​യി ര​ക്ഷാ​പ്ര​വ​ർ​ത്ത​നത്തിൽ പ​രി​ശീ​ല​നം ന​ൽ​കാ​നും ദു​ര​ന്ത മേ​ഖ​ല​ക​ളി​ൽ ഇ​വ​രു​ടെ സേ​വ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നു​മാ​യി​രു​ന്നു തീ​രു​മാ​നം. ര​ക്ഷാ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ൽ വ​ലി​യ ചു​വ​ടു​വെ​പ്പ് ആ​വു​മാ​യി​രു​ന്നു പ​ദ്ധ​തി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​സ​ഹ​ക​ര​ണം മൂ​ലം എ​ങ്ങു​മെ​ത്തി​യി​ല്ല.
ദു​ര​ന്തം ഉ​ണ്ടാ​കു​മ്പോ​ൾ മാ​ത്രം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് ചി​ന്തി​ക്കു​ന്ന രീ​തി​ തി​രു​ത്ത​ണ​മെ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.
ഇ​തു​വ​രെ സ്വ​മേ​ധ​യാ മൂ​ന്ന് സ​ന്ന​ദ്ധ സേ​വ​ന ടീ​മു​ക​ൾ മാ​ത്ര​മാ​ണ് പ​ദ്ധ​തി​യോ​ട് സ​ഹ​ക​രി​ച്ച​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന പ്ര​ള​യം മു​ത​ൽ സ​ന്ന​ദ്ധ സേ​വ​ന രം​ഗ​ത്തു​ള്ള ക​ർ​മ​സേ​ന മു​റ​മ്പാ​ത്തി​യു​ടെ ര​ണ്ടാം​ഘ​ട്ട പ​രി​ശീ​ല​നം മു​ക്കം അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ൽ ന​ട​ന്നു.
വ​യ​നാ​ട് അ​ട​ക്ക​മു​ള്ള ജി​ല്ല​ക​ളി​ൽ ഇ​വ​ർ അ​ഗ്നി​ര​ക്ഷാ സേ​ന​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. 30 വോള​ണ്ടി​യ​ർ​മാ​ർ​ക്ക് ബോ​ധ​വ​ത്കര​ണ ക്ലാ​സ്, ര​ക്ഷാ​പ്ര​വ​ർ​ത്ത​ന ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ​രി​ശീ​ല​നം, ഇ​ൻ​ഡ​സ്ട്രി​യ​ൽ വി​സി​റ്റ്, ജ​ലാ​ശ​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ​രി​ശീ​ല​നം എ​ന്നി​വ​യാ​ണ് ന​ൽ​കി​യ​ത്.
ദു​ര​ന്ത​ങ്ങ​ൾ ഉ​ണ്ടാ​കു​മ്പോ​ൾ ഫ​യ​ർ​ഫോ​ഴ്സ് ഇ​വ​രു​ടെ സേ​വ​നം ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​ണ് ചെ​യ്യു​ക.
പ​രി​ശീ​ല​ന​ത്തി​ന് സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ ജ​യ​പ്ര​കാ​ശ്, അ​സി. ഓ​ഫി​സ​ർ വി​ജ​യ​ൻ ന​ടു​ത്തൊ​ടി​ക​യി​ൽ, ക​ർ​മ​സേ​ന മു​റ​മ്പാ​ത്തി പ്ര​സി​ഡ​ന്‍റ് ജ​ലീ​ൽ, സെ​ക്ര​ട്ട​റി റി​യാ​സ്, വോ​ള​ണ്ടി​യ​ർ ക്യാ​പ്റ്റ​ൻ​മാ​രാ​യ ന​ജ്മു​ദ്ദീ​ൻ, യൂ​സ​ഫ് നേ​തൃ​ത്വം ന​ൽ​കി.