അ​ന​ധി​കൃ​ത ക​രി​ങ്ക​ൽ ഖ​ന​നം: എ​ട്ട് ടി​പ്പ​റു​ക​ളും ജെ​സി​ബി​യും റ​വ​ന്യൂ വി​ഭാ​ഗം പി​ടി​കൂ​ടി
Wednesday, June 19, 2019 12:45 AM IST
നാ​ദാ​പു​രം: ലൈ​സ​ൻ​സ് കാ​ലാ​വ​ധി ക​ഴി​ഞ്ഞ ക്വാ​റി​യി​ൽ നി​ന്ന് കല്ലുമായി പോ​വു​ക​യാ​യി​രു​ന്ന എ​ട്ട് ടി​പ്പ​ർ ലോ​റി​ക​ൾ റ​വ​ന്യൂ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റി.
ചേ​ല​ക്കാ​ട് ക്വാ​റി​യി​ൽ നി​ന്ന് പോ​വു​ക​യാ​യി​രു​ന്ന ലോ​റി​ക​ളാ​ണ് വ​ട​ക​ര ത​ഹ​സി​ൽ ദാ​ർ ര​ഞ്ജി​ത്ത്, ഹെ​ഡ് ക്വാ​ട്ടേ​ഴ്സ് ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ ദാ​ർ സു​ധീ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്. ചൊ​വ്വാ​ഴ്ച്ച ഉ​ച്ച​യോ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ടി​പ്പ​ർ ലോ​റി​ക​ളും ഒ​രു ജെ​സി​ബി​യും പി​ടി​ച്ചെ​ടു​ത്ത​ത്. ഏ​പ്രി​ൽ മാ​സം അ​വ​സാ​ന​ത്തോ​ടെ ക്വാ​റി​യു​ടെ ലൈ​സ​ൻ​സി​ന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ചി​രു​ന്ന​ത്രെ. ഒ​ന്ന​ര മാ​സ​ക്കാ​ല​മാ​യി ലൈ​സ​ൻ​സ് ഇ​ല്ലാ​തെ​യാ​ണ് ദി​നം പ്ര​തി 60 ലോ​റി​ക​ളി​ലാ​യി ക​രി​ങ്ക​ല്ല് കൊ​ണ്ട് പോ​യി​രു​ന്ന​ത്.
ചൊ​വ്വാ​ഴ്ച്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ഞ്ചാ​യ​ത്ത് ന​ൽ​കി​യ ലൈ​സ​ൻ​സ് മാ​ത്ര​മാ​ണ് ക്വാ​റി​ക്ക് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് കണ്ടെത്തിയതെന്ന് ത​ഹ​സി​ൽ​ദാ​ർ പ​റ​ഞ്ഞു. ഇ​തി​നി​ടെ ക്വാ​റി മു​ത​ലാ​ളി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 25 ലോ​റി​ക​ൾ പി​ടി​ച്ചെ​ടു​ക്കാ​തെ ഉ​ദ്യോ​ഗ​സ്ഥ​ർ ഒ​ത്താ​ശ ചെ​യ്തെ​ന്ന് ടി​പ്പ​ർ തൊ​ഴി​ലാ​ളി​ക​ൾ ആ​രോ​പി​ച്ചു. പു​റ​ത്ത് നി​ന്നെ​ത്തു​ന്ന ലോ​റി​ക​ൾ ലോ​ഡു​മാ​യി പോ​വു​മ്പോ​ൾ പ​രി​ശോ​ധ​ന ന​ട​ത്തി തൊ​ഴി​ലാ​ളി​ക​ളെ ക്രൂ​ശി​ക്കു​ന്ന ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം.
രാ​വി​ലെ മു​ത​ൽ ഉ​ച്ച​വ​രെ ക്വാ​റി​യി​ൽ നി​ന്ന് ഉ​ട​മ​യു​ടെ ലോ​റി​ക​ൾ​ക്കാ​ണ് ക​രി​ങ്ക​ല്ലു​ക​ൾ ന​ൽ​കു​ന്ന​ത് പി​ന്നീ​ടാ​ണ് പു​റ​മേ നി​ന്നെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ല്ലു​ക​ൾ ന​ൽ​കു​ന്ന​ത്.​ഈ സ​മ​യ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ആ​രോ​പി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഈ ​ആ​രോ​പ​ണം ത​ഹ​സി​ൽ​ദാ​ർ നി​ഷേ​ധി​ച്ചു.