കൂ​രാ​ച്ചു​ണ്ടി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി
Wednesday, June 19, 2019 12:46 AM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ കൂ​രാ​ച്ചു​ണ്ട്, ക​ല്ലാ​നോ​ട് ടൗ​ണു​ക​ളി​ലെ ഹോ​ട്ട​ൽ, കൂ​ൾ​ബാ​ർ, മാം​സ​വി​ല്പ​ന സ്റ്റാ​ളു​ക​ൾ തു​ട​ങ്ങി​യ​വയിൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.
പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ ഭ​ക്ഷ​ണ​പ​ദാ​ർ​ത്ഥ​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു. ശു​ചി​ത്വം പാ​ലി​ക്കാ​ത്ത വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും പി​ഴ ചു​മ​ത്തു​ക​യും ചെ​യ്തു.​
ബാ​ലു​ശേരി ബ്ലോ​ക്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ പ്ര​ത്യേ​ക നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കൂ​രാ​ച്ചു​ണ്ട് സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​കെ. സു​രേ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് സൈ​നു​ദ്ദീ​ൻ, ജെ​എ​ച്ച്ഐ​മാ​രാ​യ പി.​കെ. ഹ​രീ​ഷ്, സി.​എം. ഷ​നോ​ദ്, പി.​കെ. ച​ന്ദ്ര​ൻ ,അ​നി​ൽ​കു​മാ​ർ, ക്ല​ർ​ക്ക് ല​ജേ​ഷ് കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​കു​ന്ന രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ സ്വീ​ക​രി​ക്കു​മെ​ന്നും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്നും ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.