ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി ആ​രോ​ഗ്യ വ​കു​പ്പ്
Wednesday, June 19, 2019 12:46 AM IST
തി​രു​വ​മ്പാ​ടി: കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹോ​ട്ട​ലു​ക​ൾ, കൂ​ൾ​ബാ​റു​ക​ൾ, ബേ​ക്ക​റി​ക​ൾ തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.
ശു​ചി​ത്വ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കാ​ത്ത അ​ഞ്ച് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നി​യ​മ​ന​ട​പ​ടി ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യി നോ​ട്ടീ​സ് ന​ൽ​കി.
കെ​ട്ടി​ട​ത്തി​ൽ നി​ന്നു മ​ലി​ന​ജ​ലം ഓ​ട​യി​ലേ​ക്ക് ഒ​ഴു​ക്കി​യ ഉ​ട​മ​യി​ൽ നി​ന്ന് 4000 രൂ​പ​യും അ​രീ​ക്കോ​ട് ഭാ​ഗ​ത്ത് നി​ന്ന് പീ​ടി​ക​പ്പാ​റ​യി​ൽ പു​റ​ത്ത​ള്ളു​ന്ന​തി​നാ​യി കോ​ഴി അ​റ​വ് മാ​ലി​ന്യം കൊ​ണ്ടു​വ​ന്ന വാ​ഹ​ന ഉ​ട​മ​യി​ൽ നി​ന്ന് 10,000 രൂ​പ​യും പി​ഴ ചു​മ​ത്തി. വ​രും ദി​ന​ങ്ങ​ളി​ൽ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ശു​ചി​ത്വ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ രോ​ഗ​വ്യാ​പ​ന​ത്തി​നു സാ​ഹ​ച​ര്യ​മൊ​രു​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു.
പ​രി​ശോ​ധ​ന​യ്ക്ക് ജോ​ൺ​സ​ൺ ജോ​ർ​ജ്, ജ​സ്റ്റി ജി ​ജോ​സ്, ജ​സ് ല, ​സീ​മ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.