റേ​ഷ​ന്‍​വ്യാ​പാ​രി​ക​ളു​ടെ സ​മ​രം ഒ​ത്തു​തീ​ര്‍​പ്പാ​യി
Wednesday, June 19, 2019 12:46 AM IST
കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി താ​ലൂ​ക്കി​ലെ റേ​ഷ​ന്‍ വാ​തി​ല്‍​പ്പ​ടി വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​വി​ല്‍ സ​പ്ലൈ​സ് കോ​ര്‍​പ്പ​റേ​ഷ​ന്‍റെ ക​രു​വ​ണ്ണൂ​ര്‍ എ​ന്‍​എ​ഫ്എ​സ്എ ഗോ​ഡൗ​ണി​ല്‍ ക​യ​റ്റി​റ​ക്ക് തൊ​ഴി​ലാ​ളി​ക​ളും റേ​ഷ​ന്‍​വ്യാ​പാ​രി​ക​ളും ത​മ്മി​ലു​ണ്ടാ​യ പ്ര​ശ്‌​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് റേ​ഷ​ന്‍​വ്യാ​പാ​രി​ക​ള്‍ ഏ​ക​പ​ക്ഷീ​യ​മാ​യി പ്ര​ഖ്യാ​പി​ച്ച സ​മ​രം ഒ​ത്തു​തീ​ര്‍​പ്പാ​യി. കോ​ഴി​ക്കോ​ട് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ ഇ​ന്‍ ചാ​ര്‍​ജ്ജ് ടി.​കെ. രാ​ജ​ന്‍ (സി​ആ​ര്‍​ഒ നോ​ര്‍​ത്ത്), ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സി​ലെ സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് പി.​ജി. പ്ര​മോ​ദ്കു​മാ​ര്‍, കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ വി.​പി. രാ​ജീ​വ​ന്‍, സ​പ്ലൈ​കോ കൊ​യി​ലാ​ണ്ടി അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ര്‍ ടി.​സി. രാ​ജ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൊ​യി​ലാ​ണ്ടി ഗ​സ്റ്റ്ഹൗ​സി​ല്‍ ചേ​ര്‍​ന്ന അ​നു​ര​ജ്ഞ​ന ച​ര്‍​ച്ച​യി​ലാ​ണ് തീ​രു​മാ​നം. സ​മ​രം പി​ന്‍​വ​ലി​ച്ച് റേ​ഷ​ന്‍​ക​ട തു​റ​ന്ന് പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​ന്‍ അ​ധി​കാ​രി​ക​ള്‍ റേ​ഷ​ന്‍​വ്യാ​പാ​രി​ക​ളോ​ട് നി​ര്‍​ദ്ദേ​ശി​ച്ചു. എ​ല്ലാ റേ​ഷ​ന്‍​ക​ട​ക​ള്‍​ക്കും ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ തൂ​ക്കി ന​ല്‍​ക​ണം എ​ന്ന ക​ര്‍​ശ​ന​നി​ര്‍​ദ്ദേ​ശം പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്ന് നി​രീ​ക്ഷി​ക്കു​മെ​ന്ന് സി​വി​ല്‍ സ​പ്ലൈ​സ് അ​ധി​കൃ​ത​ര്‍ യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു.
ഭാ​വി​യി​ല്‍ ഇ​ത്ത​രം ത​ര്‍​ക്ക​ങ്ങ​ളോ പ്ര​ശ്‌​ന​ങ്ങ​ളോ ഉ​ണ്ടാ​വു​മ്പോ​ള്‍ റേ​ഷ​ന്‍ മു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​കാ​തെ ബ​ന്ധ​പ്പെ​ട്ട ഓ​ഫീ​സു​മാ​യോ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യോ ച​ര്‍​ച്ച ചെ​യ്ത് ശാ​ശ്വ​ത​പ​രി​ഹാ​രം കാ​ണു​മെ​ന്ന് ഇ​രു​കൂ​ട്ട​രും സം​യു​ക്ത​മാ​യി അ​റി​യി​ച്ചു. ബോ​ര്‍​ഡി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് മ​നോ​ജ​ന്‍, വി​വി​ധ തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് മൂ​സ പ​ന്തീ​രാ​ങ്കാ​വ് (ഐ​എ​ന്‍​ടി​യു​സി), സി. ​നാ​സ​ര്‍ (സി​ഐ​ടി​യു), എ.​ടി. അ​ബ്ദു (എ​സ്ടി​യു), എ. ​സി. വി​നോ​ദ​ന്‍ (ബി​എം​എ​സ്), ടി.​എം. ശ​ശി (എ​ഐ​ടി​യു​സി), ക​രാ​റു​കാ​ര​നെ പ്ര​തി​നി​ധീ​ക​രി​ച്ച് അ​ബ്ദു​ള്‍​ഖ​രീം (ഇ-​പാ​സ്റ്റ്), റേ​ഷ​ന്‍ വ്യാ​പാ​രി സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ഇ. ​അ​ബൂ​ബ​ക്ക​ര്‍ ഹാ​ജി, കെ. ​പ​വി​ത്ര​ന്‍, പി. ​പ​വി​ത്ര​ന്‍, കെ.​പി. അ​ഷ​റ​ഫ്, ഗോ​പി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.