ക​ണ്ട​ക്ട​ർ ബ​സി​ൽ നി​ന്ന് വീ​ണു മ​രി​ച്ചു
Wednesday, June 19, 2019 11:01 PM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മ​ലാ​പ്പ​റ​മ്പ് പാ​ച്ചാ​ക്ക​ലി​ൽ ഓ​ടു​ന്ന ബ​സി​ൽ നി​ന്ന് തെ​റി​ച്ച് വീ​ണ് ക​ണ്ട​ക്ട​ർ മ​രി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജ് - കൊ​ള​ത്ത​റ റൂ​ട്ടി​ലോ​ടു​ന്ന സൂ​പ്പ​ർ സോ​ണി​ക് ബ​സി​ലെ ക​ണ്ട​ക്ട​ർ ചേ​ള​ന്നൂ​ർ ക​ണ്ണം​ക​ര സ്വ​ദേ​ശി എം . ബേബി ( 40) ആ​ണ് മ​രി​ച്ച​ത്.

ബ​സി​ന്‍റെ ഡോ​റി​ന്‍റെ സൈ​ഡി​ൽ നി​ന്ന് വാ​തി​ൽ തു​റ​ന്ന് റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബെ​ന്നി​യെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ക്കു​മ്പോ​ഴേ​ക്കും മ​രി​ച്ചു.