വ​ട​ക​ര കീ​ഴ​ലി​ൽ ബോം​ബ് ക​ണ്ടെ​ടു​ത്തു
Thursday, June 20, 2019 12:44 AM IST
വ​ട​ക​ര: സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ന്ന കീ​ഴ​ലി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​ളൊ​ഴി​ഞ്ഞ പ​റ​ന്പി​ൽ നി​ന്നു നാ​ട​ൻ ബോം​ബ് ക​ണ്ടെ​ത്തി. ദേ​വീ​വി​ലാ​സം യു​പി സ്കൂ​ളി​ന് സ​മീ​പ​ത്തെ പ​റ​ന്പി​ൽ നി​ന്നാ​ണ് ബോം​ബ് ക​ണ്ടെ​ത്തി​യ​ത്.
ക​ഴി​ഞ്ഞ ദി​വ​സ​ം ഇവിടെ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​ൽ​ക്കു​ക​യും കെഎ​സ്ടി​എ നേ​താ​വ് മോ​ഹ​ന​കൃ​ഷ്ണ​ന്‍റെ വീ​ടി​നു നേ​രെ ബോം​ബേ​റു​ണ്ടാ​കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​കേ​സി​ലെ പ്ര​തി​ക​ളെ ഇതു വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. വീ​ണ്ടും പ്രശ്നമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് പോ​ലീസ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വ​ട​ക​ര സി​ഐ എം.​എം.​അ​ബ്ദു​ൾ​ക​രീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ബോം​ബ് സ്ക്വാ​ഡ്, ഡോ​ഗ് സ്ക്വാ​ഡ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. ബോം​ബ് പി​ന്നീ​ട് നി​ർ​വീ​ര്യ​മാ​ക്കി. കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലി​സ് പ​റ​ഞ്ഞു