ബ്രൗ​ണ്‍ഷു​ഗ​റു​മാ​യി ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍
Thursday, June 20, 2019 12:44 AM IST
കോ​ഴി​ക്കോ​ട്: റേഞ്ച് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​സ്. ക​ലാ​മു​ദ്ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ഗ​ര​ത്തി​ല്‍ ന​ട​ന്ന റെ​യ്ഡി​ല്‍ ര​ണ്ട് ഗ്രാം ​ബ്രൗ​ണ്‍ ഷു​ഗ​റു​മ​ായി ഒരാൾ പിടിയി ലായി. പ​ന്നി​യ​ങ്ക​ര പ​ണ്ടാ​ര​ത്ത് വ​ള​പ്പ് സൗ​ദ മ​ന്‍​സി​ലിൽ‍ ആ​ലി​ക്കോയ (56) ആണ് ബീച്ചിൽ വച്ച് അ​റ​സ്റ്റിലായത്. മു​മ്പും മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ല്‍ ഇ​യാൾ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. ബ്രൗ​ണ്‍ ഷു​ഗ​റി​ന്‍റെ ഉ​റ​വി​ട​ത്തക്കുറിച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
പ്ര​തി​യെ ജു​ഡീ​ഷല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​ റിമാൻഡ് ചെ​യ്തു. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ ബി. ​യു​ഗേ​ഷ്, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ മു​ര​ളീ​ധ​ര​ന്‍ പാ​ലോ​ളി, കെ. ​ഗം​ഗാ​ധ​ര​ന്‍, പ്ര​വീ​ണ്‍ കു​മാ​ര്‍, അ​ബ്ദു​ള്‍ റൗ​ഫ്, ആ​ര്‍.​എ​ന്‍. സു​ശാ​ന്ത്, ജ​യ​പ്ര​കാ​ശ്, സി​ജി​നി എ​ന്നി​വ​ര്‍ റെയ്ഡിൽ പ​ങ്കെ​ടു​ത്തു.