മൂടാടിയിൽ വാ​ഹ​നാ​പ​ക​ടം: 13പേർക്ക് പ​രിക്ക്
Thursday, June 20, 2019 12:44 AM IST
കൊ​യി​ലാ​ണ്ടി: ബ​ലി​ത​ര്‍​പ്പ​ണ​ത്തി​ന് പു​റ​പ്പെ​ട്ട കു​ടും​ബം സ​ഞ്ച​രി​ച്ച വാ​നി​ന് പി​ന്നി​ല്‍ ടാ​ങ്ക​ര്‍ ലോ​റി ഇ​ടി​ച്ച് 13 പേ​ര്‍​ക്ക് പ​രിക്ക്.
പു​തു​പ്പാ​ടി ക​ണ്ണ​പ്പ​ന്‍​കു​ണ്ട് സ്വ​ദേ​ശി​ക​ളാ​യ ഇ​മ്പി​ച്ച​ന്‍(60), ക​ല്ല്യാ​ണി(60), രേ​ഷ്മ (25), ര​മേ​ശ​ന്‍ (55), ബി​ജു (38), അ​ശ്വ​തി (18), ഉ​ഷ (62), നി​ഷ (30), ഗ്രീ​ഷ്മ (30), ഷൈ​ജു (35), അ​ഭി​ന​വ് (10) അ​ഭി​ന​ന്ദ് (10), വാ​ന്‍ ഡ്രൈ​വ​ര്‍ ക​ണ്ണ​പ്പ​ന്‍​കു​ണ്ട് സ്വ​ദേ​ശി റ​ഷീ​ദ് (40) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രിക്കേ​റ്റ​ത്. ഇ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. റ​ഷീ​ദി​ന്‍റെ നില ഗു​രു​ത​ര​മാ​ണ്.
ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ അ​ഞ്ചോ​ടെ ദേ​ശീ​യ​പാ​ത​യി​ല്‍ ബലി തർപ്പണകേന്ദ്രമായ മൂ​ടാ​ടി ഉ​രു​പു​ണ്യ​ക്കാ​വ് ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മായി​രു​ന്നു അ​പ​ക​ടം. വാ​ന്‍ വ​ല​ത്തോ​ട്ട് തി​രി​യു​ന്ന​തി​ന്നാ​യി വേ​ഗ​ം കു​റ​ച്ച​പ്പോ​ള്‍ പി​ന്നിലു ണ്ടായിരുന്ന ടാ​ങ്ക​ര്‍ ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ട മൂ​ന്ന് ബൈ​ക്കു​ക​ളും അ​പ​ക​ട​ത്തി​ല്‍ ത​ക​ര്‍​ന്നു. ടാ​ങ്ക​ര്‍ ഡ്രൈ​വ​ര്‍ ശി​വ​കു​മാ​ര്‍ പരിക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.