വ്യ​ക്തി​ത്വ ​വി​ക​സ​ന ക്ല​ബ്ബ് ശി​ൽപ്പ​ശാ​ല
Thursday, June 20, 2019 12:44 AM IST
താ​മ​ര​ശേ​രി: കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി താ​മ​ര​ശേ​രി രൂ​പ​ത ക​മ്മി​റ്റി​യു​ടെ​യും രൂ​പ​ത കോ​ർ​പ​റേ​റ്റ് വി​ദ്യാ​ഭ്യാ​സ ഏ​ജ​ൻ​സി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​ക്തി​ത്വ​വി​ക​സ​ന ക്ല​ബ്ബ് ശി​ൽപ്പ​ശാ​ല​യും റി​സോ​ഴ്‌​സ് ടീം ​ട്രെയിനിം​ഗും 21ന് രാവിലെ പ​ത്തി​ന് താ​മ​ര​ശേ​രി ക​ത്തീ​ഡ്ര​ൽ പാ​രി​ഷ് ഹാ​ളി​ൽ ന​ട​ക്കും. കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ര​യി​ട​ത്തി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും.
ക്ല​ബ്ബി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ൺ​ഡേ സ്കൂ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഓ​രോ സ​ൺ​ഡേ സ്കൂ​ളി​ൽ നി​ന്നും ഒ​രു അധ്യാപ​ക​ൻ, സ്കൂ​ളി​ൽ നി​ന്ന് ഒ​രു അ​ധ്യാപ​ക​ൻ, റി​സോ​ഴ്‌​സ് ടീം ​അം​ഗ​ങ്ങ​ൾ എ​ന്നി​വ​രാ​ണ് ശി​ൽപ്പ​ശാ​ല​യി​ൽ സം​ബ​ന്ധി​ക്കേ​ണ്ട​ത്. വി​വ​ര​ങ്ങ​ൾ​ക്ക് ഫോൺ: 9645593204 .