ചെ​ങ്ക​ൽ ക്വാ​റി ദു​ര​ന്തം: കർശന നടപടി വേണമെന്ന് ബി​ജെ​പി
Thursday, June 20, 2019 12:46 AM IST
മു​ക്കം: ചെ​റു​വാ​ടി പ​ഴംപ​റ​മ്പി​ൽ ര​ണ്ട് പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ക്വാറി ദുരന്തത്തി​ന് ഉ​ത്ത​ര​വാ​ദി ​ഗ്രാ​മ പ​ഞ്ചാ​യ​ത്തും മൈ​നിം​ഗ് ആ​ൻ​ഡ് ജി​യോ​ള​ജി വ​കു​പ്പു​മാണെന്ന് ബി​ജെ​പി.
തി​രു​വ​മ്പാ​ടി മ​ണ്ഡ​ല​ത്തി​ൽ നൂ​റ് ക​ണ​ക്കി​ന് ചെ​ങ്ക​ൽ,ക​രി​ങ്ക​ൽ ക്വാ​റി​ക​ളാ​ണ് അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇവ അ​ട​ച്ചു​പൂ​ട്ടാ​ൻ അ​ധി​കൃ​ത​ർ കർശന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ബി​ജെ​പി ആ​വ​ശ്യ​പ്പെ​ട്ടു.
പാ​രി​സ്ഥി​തി​ക പ്ര​ശ്നം സൃ​ഷ്ടി​ക്കു​ന്ന ഖ​ന​നം തു​ട​രു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ പ്ര​ക്ഷോ​ഭം നടത്താനും തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. പ്ര​സി​ഡ​ന്‍റ് സി.​ടി. ജ​യ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക​ർ​ഷ​ക മോ​ർ​ച്ച ജി​ല്ല​ാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ബു മൂ​ല​യി​ൽ, യു​വ​മോ​ർ​ച്ച മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​നു സു​ന്ദ​ർ, ബി​നു അ​ടു​ക്കാ​ട്ടി​ൽ, സു​ന്ദ​ര​ൻ ചാ​ത്തം കോ​ട്, ബാ​ല​കൃ​ഷ്ണ​ൻ വെ​ണ്ണ​ക്കോ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.