മ​ട​പ്പ​ള്ളി കോ​ള​ജിൽ നാക് സം​ഘമെത്തും
Thursday, June 20, 2019 12:46 AM IST
വ​ട​ക​ര: അ​ക്ര​ഡി​റ്റേ​ഷ​ൻ ന​ൽ​കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി നാ​ക് സം​ഘം ഇ​ന്നും നാ​ളെ​യു​മാ​യി മ​ട​പ്പ​ള്ളി ഗ​വ. കോ​ള​ജ് സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് പ്രി​ൻ​സി​പ്പൽ ഡോ. ​പി.​കെ. മീ​ര വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
കോ​ള​ജി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ അ​ഞ്ചു വ​ർ​ഷ​ത്തി​ൽ ഒ​രു ത​വ​ണ​യാ​ണ് സം​ഘം സ​ന്ദ​ർ​ശി​ക്കു​ക. ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് നാ​ക് സം​ഘം മടപ്പള്ളി സ​ന്ദ​ർ​ശി​ക്കു​ന്ന​ത്.
കാ​ൺപൂ​ർ ഛത്ര​പ​തി സാ​ഹു​ജി മ​ഹാ​രാ​ജ് യൂ​ണി​വേ​ഴ്സി​റ്റി​ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​നീ​ലി​മ ഗു​പ്ത ന​യി​ക്കു​ന്ന സം​ഘ​ത്തി​ൽ മ​നോ​ണീ​യം സു​ന്ദ​ര​നാ​ർ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ കോമേ​ഴ്സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​സി. തി​ല​കം, അ​രു​ണാ​ച​ൽ പ്ര​ദേ​ശ് ഇ​ന്ദി​രാ​ഗാ​ന്ധി ഗ​വ. കോ​ള​ജ് പ്രി​ൻ​സി​പ്പൽ സാ​ംഗ്ജ ക​ണ്ട​ലു എ​ന്നി​വ​രാ​ണു​ള്ള​ത്.
കോ​ള​ജി​ൽ പു​തി​യ അ​ക്കഡേ​മി​ക് ബ്ലോ​ക്ക്, വ​നി​താ ഹോ​സ്റ്റ​ൽ, ഇം​ഗ്ലീഷ്,​പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് പി​ജി കോ​ഴ്സു​ക​ൾ എന്നിവ ആ​രം​ഭി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ലൂ​ടെ നി​ല​വാ​രം ഉയർത്താ​ൻ ക​ഴി​ഞ്ഞ​താ​യി പ്രി​ൻ​സി​പ്പൽ അവകാശപ്പെട്ടു.

ഞു. നാ​ക്ക് അ​ക്ര​ഡി​റ്റേ​ഷ​ൻ ല​ഭി​ച്ചാ​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ കൂ​ടു​ത​ൽ സ​ഹാ​യം ല​ഭി​ക്കും. കോ​ള​ജി​ലെ​ത്തു​ന്ന സം​ഘം വി​ദ്യാ​ർ​ഥി​ക​ൾ, പൂ​ർ​വ്വ വി​ദ്യാ​ർ​ഥി​ക​ൾ, പി​ടി​എ ക​മ്മ​റ്റി എ​ന്നി​വ​രു​മാ​യി അ​ഭി​മു​ഖം ന​ട​ത്തും. സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ഐ​ക്യൂ​എ​സി കോ​ർ​ഡി​നേ​റ്റ​ർ ഡോ:​വി​നോ​ദ​ൻ നാ​വ​ത്ത്, ഇം​ഗ്ളീ​ഷ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​ർ കെ.​വി. സ​ജ​യ്, കെ​മി​സ്ട്രി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​ർ എ​ഫ്.​എം. ലി​യാ​ഖ​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.