ജലക്ഷാമത്തിൽ വലഞ്ഞ് മു​ക്കം മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ
Thursday, June 20, 2019 12:46 AM IST
മു​ക്കം: കു​ടി​ക്കാ​ൻ പോ​ലും വെ​ള്ള​മി​ല്ലാ​തെ ദു​രി​തം പേ​റി മു​ക്കം സി​വി​ൽ സ്റ്റേ​ഷ​നി​ലെ​ത്തു​ന്ന പൊ​തു​ജ​ന​ങ്ങ​ളും ജീ​വ​ന​ക്കാ​രും. നാ​ല് സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലെ​യും ശൗ​ചാ​ല​യ​ങ്ങ​ൾ അ​ട​ച്ചി​ട്ടി​ട്ടി​രി​ക്കു​ന്നു. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് ശേ​ഷം കൈ​യും മു​ഖ​വും ക​ഴു​കാ​ൻ തൊ​ട്ട​ടു​ത്തു​ള്ള അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ൽ പോ​ക​ണം. മ​ഴ​ക്കാ​ല​ത്ത്, രാ​വി​ലെ ജീ​വ​ന​ക്കാ​ർ ഓ​ഫീ​സി​ലെ​ത്തു​മ്പോ​ൾ കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ നി​ന്ന് മ​ഴ​വെ​ള്ളം വീ​ഴു​ന്ന ഭാ​ഗ​ത്ത് പാ​ത്ര​ങ്ങ​ൾ നി​ര​ത്തി വ​യ്ക്കും. മ​ഴ​വെ​ള്ളം സം​ഭ​രി​ച്ചാ​ണ് മ​ഴ​ക്കാ​ല​ത്തെ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​ത്. ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി മു​ക്കം മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലെ അ​ൻ​പ​തോ​ളം സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വ​രു​ന്ന പൊ​തു​ജ​ന​ങ്ങ​ളും ദു​രി​തം അ​നു​ഭ​വി​ക്കു​ക​യാ​ണ്.
കൃ​ഷി​ഭ​വ​ൻ, സ​ബ് ട്ര​ഷ​റി, എ​ഇ​ഒ ഓ​ഫീ​സ്, സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് എ​ന്നീ നാ​ല് സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളാ​ണ് മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. നൂ​റി​ലേ​റെ ആ​ളു​ക​ളാ​ണ് ഓ​രോ ദി​വ​സ​വും വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഈ ​സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ എ​ത്തു​ന്ന​ത്. സ​ബ് ട്ര​ഷ​റി​യി​ലും ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ലും എ​ത്തു​ന്ന​വ​രി​ലേ​റെ​യും പ്രാ​യ​മേ​റി​യ​വ​രാ​ണ്. മ​ഴ​ക്കാ​ല​ത്ത് ബ​ക്ക​റ്റി​ൽ സം​ഭ​രി​ക്കു​ന്ന വെ​ള​ളം കോ​ണി​പ്പ​ടി​ക​ളി​ലൂ​ടെ ചു​മ​ന്ന് കൊ​ണ്ടു​വ​ര​ണം. മൂ​ന്ന് ദി​വ​സ​മാ​യി മ​ഴ​യി​ല്ലാ​ത്ത​തു​കൊ​ണ്ട് വെ​ള്ള​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. കൃ​ഷി ഭ​വ​നി​ലെ​ത്തു​ന്ന തൈ​ക​ൾ ന​ന​യ്ക്കാ​നും മ​റ്റും ജീ​വ​ന​ക്കാ​ർ പെ​ടാ​പ്പാ​ടു​പെ​ടു​ക​യാ​ണ്.
കെ​ട്ടി​ട നി​ർ​മാ​ണ സ​മ​യ​ത്തെ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ മി​നി സി​വി​ൽ സ്റ്റേ​ഷ​ന് മു​ന്നി​ൽ കു​ഴ​ൽ കി​ണ​ർ നി​ർ​മി​ച്ചി​രു​ന്നു. വെ​ള്ളം കി​ട്ടി​യ ഉ​ട​നെ ക​രാ​റു​കാ​ര​ൻ കി​ണ​ർ നി​ർ​മാ​ണം നി​ർ​ത്തി. വ​ള​രെ ചെ​റി​യ ആ​ഴ​മേ കി​ണ​റി​നു​ള്ളൂ. സി​വി​ൽ സ്റ്റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ലേ​ക്ക് സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ മാ​റി​യ ഉ​ട​നെ ഈ ​കി​ണ​റ്റി​ൽ നി​ന്നാ​ണ് വെ​ള്ള​മെ​ടു​ത്തി​രു​ന്ന​ത്. ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ വെ​ള്ള​ത്തി​ന്‍റെ നി​റം മാ​റി ചെ​ളി​വെ​ള്ള​മാ​യി. ചെ​ളി നി​റ​ഞ്ഞ് കി​ണ​റ്റി​ലെ മോ​ട്ടോ​ർ മൂ​ന്ന് ത​വ​ണ കേ​ടാ​യി. 10000 ത്തോ​ളം രൂ​പ ക​യ്യി​ൽ നി​ന്നെ​ടു​ത്ത് ജീ​വ​ന​ക്കാ​ർ ത​ന്നെ​യാ​ണ് മോ​ട്ടോ​ർ ന​ന്നാ​ക്കി​ക്കി​യ​ത്. ചെ​ളി​വെ​ള്ള​മാ​യ​തി​നാ​ൽ ഇ​പ്പോ​ൾ കു​ഴ​ൽ കി​ണ​റി​ൽ നി​ന്ന് വെ​ള്ളം എ​ടു​ക്കാ​റി​ല്ല.