ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് : മെഡിക്കൽ പരിശോധന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Thursday, June 20, 2019 12:46 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് അ​പേ​ക്ഷ​ക​ര്‍​ക്കാ​യി ഡി​ഫ​റന്‍റ്‌ലി ഏ​ബി​ള്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ഫോ​റ​ത്തി​ന്‍റെ​യും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ മെ​ഡി​ക്ക​ല്‍ പരിശോധനാ ക്യാ​മ്പും സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു.
മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്, കോ​ഴി​ക്കോ​ട് ആ​ര്‍​ടി ഓ​ഫീ​സ് എ​ന്നി​വ​യുടെ നേ​തൃ​ത്വ​ത്തി​ല്‍ നടന്ന ക്യാന്പ് ക​ള​ക്ട​ര്‍ എ​സ്. സാം​ബ​ശി​വ​റാ​വു ഉ​ദ്ഘാ​ട​നം ചെയ്തു.
ചേ​വാ​യൂ​ര്‍ ടെ​സ്റ്റ് ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ഡെ​പ്യൂ​ട്ടി ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍ ടി.​സി. വി​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡി​എ​ഡ​ബ്ല്യൂ​എ​ഫ് ഭാ​ര​വാ​ഹി​ക​ളാ​യ ഗി​രി​ഷ് കീ​ര്‍​ത്തി, പീ​ലി​ദാ​സ​ന്‍, കോ​ഴി​ക്കോ​ട് ആ​ര്‍​ടി​എ കെ. ​ശ​ശി​കു​മാ​ര്‍, ഡോക്ടർ മാരായ ​കെ.​പി. വി​നോ​ദ് കു​മാ​ര്‍, ​മുഹമ്മദ് ഹാ​രി​സ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. 310 ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ പ​ങ്കെ​ടു​ത്തു. സ​മ​യ​പ​രി​മിതി മൂ​ലം 120 പേ​രു​ടെ പ​രി​ശോ​ധ​ന​യാ​ണ് ന​ട​ത്തി​യ​ത്. ബാ​ക്കി​യു​ള​ള​വ​ര്‍​ക്ക് ആ​ര്‍​ടി​ഒ/ സ​ബ് ആ​ര്‍​ടി​ഒ യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ടു​ത്ത ദി​വ​സം ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ആ​ര്‍​ടി​ഒ അ​റി​യി​ച്ചു.