പ്രതിഭകളെ അനുമോദിച്ചു
Thursday, June 20, 2019 12:46 AM IST
കോ​ട​ഞ്ചേ​രി: ക​ണ്ണോ​ത്ത് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹൈ​സ്കൂ​ളി​ൽ നി​ന്ന് എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും നീ​റ്റ്, എ​ൻ​എം​എം​എ​സ് പ​രീ​ക്ഷ​ക​ളി​ൽ മു​ൻ നി​ര​യി​ലെ​ത്തി​യ​വ​രെ​യും മെ​മന്‍റോ​യും കാഷ് അ​വാ​ർ​ഡും ന​ൽ​കി ആ​ദ​രി​ച്ചു.
വാ​യ​ന​വാ​രം, വി​ദ്യാ​രം​ഗം തു​ട​ങ്ങിയവയുടെ ഉ​ദ്ഘാ​ട​നം കോ​ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി ചാ​ക്കോ​ച്ച​ൻ നി​ർ​വ​ഹി​ച്ചു.
മാ​നേ​ജ​ർ ഫാ. ​ഏ​ബ്രാ​ഹം വ​ള്ളോ​പ്പി​ള്ളി, വാ​ർ​ഡ് മെ​ംബർ മേ​ഴ്സി കാ​യി​ത്ത​റ, പ്ര​ധാ​നാ​ധ്യാ​പി​ക മേ​ഴ്സി ജോ​സ​ഫ്, ഇ.​ജെ. റോ​യി, മാ​ത്യു ജോ​സ​ഫ്, ഷ​നോ​ജ് ആ​ന്‍റ​ണി, സി​സ്റ്റ​ർ ലി​സ, അ​പ​ർ​ണ ഷി​ജു, ഫാ​ത്തി​മ മ​ർ​ഫി​ൻ, ജി​തി​ൻ ജോ​ർ​ജ്, ഫെ​മി​ന ജാ​സ്മി​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.