പോലീസ് ഉദ്യോഗസ്ഥർക്ക് പച്ചക്കറി വിത്തുകൾ നൽകും
Thursday, June 20, 2019 12:46 AM IST
കോ​ഴി​ക്കോ​ട്: വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റികൃഷി​ക്കു പ്രോ​ത്സാ​ഹനവുമായി പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍. ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി പദ്ധതിയുടെ ഭാഗമായി അം​ഗ​ങ്ങ​ള്‍​ക്ക് പ​ച്ച​ക്ക​റി വി​ത്തു​ക​ള്‍ ന​ല്‍​കി​യാണ് സംഘടന മാ​തൃ​ക​യാ​കുന്ന​ത്.
ചി​ന്താ​വ​ള​പ്പ് മ​ജ​സ്റ്റി​ക്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഇ​ന്ന് ന​ട​ക്കു​ന്ന 36- ാമത് കോഴിക്കോട് സിറ്റി ജി​ല്ലാ​സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് വി​ത്തു​ക​ള്‍ നൽകുക. കൃ​ഷി വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് സ​മ്മേ​ള​ന​ത്തി​ല്‍ ര​ജി​സ്റ്റർ ചെ​യ്യു​ന്ന മു​ഴു​വ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും അ​ഞ്ചി​നം പ​ച്ച​ക്ക​റി വി​ത്തു​ക​ള്‍ അ​ട​ങ്ങു​ന്ന പാ​യ്ക്ക​റ്റ് ന​ല്‍​കു​ന്ന​തെന്ന് ഭാരവാഹികൾ അറിയിച്ചു.