റോ​ഡ​രി​കി​ല്‍ മാലിന്യക്കൂന്പാരം
Thursday, June 20, 2019 12:52 AM IST
കോ​ഴി​ക്കോ​ട്:​ മ​ഴ​ക്കാ​ല പൂ​ര്‍​വ ശു​ചീ​ക​ര​ണം ത​കൃ​തി​യാ​യി ന​ട​ത്തു​മ്പോ​ഴും മാ​ലി​ന്യ​ച്ചാ​ക്കു​ക​ള്‍ പാ​ത​യോ​ര​ത്ത് കൂ​ട്ടി​യി​ടു​ന്ന​ത് യാ​ത്ര​ക്കാ​ര്‍​ക്ക് ബു​ദ്ധി​മു​ട്ടാ​കു​ന്നു. നി​ത്യ​വും നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള്‍ യാ​ത്ര​ചെ​യ്യു​ന്ന ന​ഗ​ര​മ​ധ്യ​ത്തി​ലെ വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ര്‍​റോ​ഡി​നോ​ട് ചേ​ര്‍​ന്നാ​ണ് ഒ​രാ​ഴ്ച​യാ​യി​ട്ടും മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​തെ കി​ട​ക്കു​ന്ന​ത്. ഇ​തി​നു സ​മീ​പ​ത്താ​ണ് വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന​ത്. നി​ര​വ​ധി ത​വ​ണ പ​രാ​തി​പ്പെ​ട്ടി​ട്ടും മാ​ലി​ന്യം നീ​ക്കാ​ന്‍ ന​ട​പ​ടി​യാ​യി​ല്ലെ​ന്ന് സ​മീ​പ​ത്തെ ക​ട​യു​ട​മ​ക​ള്‍ പ​റ​ഞ്ഞു.
മ​ഴ​യ​ത്ത് മാ​ലി​ന്യ​ത്തി​ല്‍ നി​ന്നും വെ​ള്ളം കു​ത്തി​യൊ​ലി​ച്ച് ന​ടു​റോ​ഡി​ലേ​ക്ക് പ​ര​ന്നൊ​ഴു​കു​ന്ന അ​വ​സ്ഥ​യാ​ണ്.​സ​മീ​പം ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ മൂ​ന്ന് പെ​ട്ടി​ക​ട​ക​ളു​മു​ണ്ട്. മാലിന്യച്ചാക്കുകൾ നീക്കാൻ‍ അടിയന്തര ന​ട​പ​ടി​വേ​ണ​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ ആ​വ​ശ്യം.
ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ചാ​ക്കു​ക​ളും കു​പ്പി​ക​ളും ടി​ന്നു​ക​ളും തു​ണി​ക​ളും ഇ​വി​ടെ രാ​ത്രി​യി​ല്‍ നി​ക്ഷേ​പി​ക്കാ​റു​ണ്ട്. സ​മീ​പ​ത്തൊ​ന്നും സി​സി​ടി​വി കാ​മ​റ​ക​ളി​ല്ലാ​ത്ത​താ​ണ് സാ​മൂ​ഹി​ക​വി​രു​ദ്ധ​ര്‍​ക്ക് അ​നു​ഗ്ര​ഹ​മാ​കു​ന്ന​ത്.